Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്റ്റോസ് മാർത്തോമ്മാ പളളി: പുതിയ ദേവാലയത്തിന്റെ തറക്കല്ലിടീൽ നിർവ്വഹിച്ചു

crystospallyfoundation_pic2

ഫിലഡൽഫിയ∙ ക്രിസ്റ്റോസ് മാർത്തോമ്മാ പളളി നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിൽ പുതുതായി പണി കഴിപ്പിക്കുന്ന ദേവാലയത്തിന്റെ തറക്കല്ലിടീൽ ശുശ്രുഷ ജൂലൈ 24 ന് ഞായറാഴ്ച വൈകിട്ട് 7ന് മാർത്തോമ്മാ അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ റൈറ്റ് റെവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.

crystospallyfoundation_pic4

മാർത്തോമാ കുന്നംകുളം മലബാർ ഭദ്രാസന എപ്പിസ്ക്കോപ്പ റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയും ഇടവക വികാരി റവ. വർഗീസ് കെ. തോമസ്, ക്ലർജി വൈസ് പ്രസിഡന്റ് റവ. എം . ജോൺ, റെവ. ബിനു ശാമുവേൽ, റവ. റെജി തോമസ്, റവ. ജിജു ജോൺ, യൂത്ത് ചാപ്ലിൻ റവ. ഡെന്നിസ് ഏബ്രഹാം എന്നീ പട്ടക്കാരും ഈ ശുശ്രൂഷയ്ക്ക് കാർമ്മികത്വം വഹിച്ചു. തുടർന്ന് അനേകം വിശ്വാസികളുടെ സാന്നിധ്യത്തിൽ പ്രാർത്ഥനയുടെ അകമ്പടിയോടെ അഭിവന്ദ്യ തിരുമേനി റൈറ്റ് റവ. ഡോ. ഐസക്ക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പ പുതിയ പള്ളിയുടെ ശിലാസ്ഥാപനം നടത്തി.

ശുശ്രൂഷകൾക്കു ശേഷം നടന്ന ലളിതമായ ചടങ്ങ് റൈറ്റ് റവ. ഡോ. തോമസ് മാർ തീത്തോസ് തിരുമേനിയുടെ പ്രാർഥനയോടെ ആരംഭിച്ചു. ഇടവക വികാരി റവ. വർഗീസ് കെ. തോമസ് സ്വാഗതം ആശംസിച്ചു. അധ്യക്ഷ പ്രസംഗത്തിൽ അഭിവന്ദ്യ ഫിലക്സിനോസ് തിരുമേനി പള്ളിപ്പണി വേഗം പൂർത്തീകരിക്കാൻ സാധിക്കട്ടെയെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ക്രിസ്റ്റോസ് കൂട്ടായ്മ വളർന്നു വലുതാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ആശംസാപ്രസംഗത്തിൽ തീത്തോസ് തിരുമേനി പുതിയ പള്ളി എല്ലാവരുടെയും അനുഗ്രഹപൂർണമായ ദൈവിക കൂട്ടായ്മക്ക് മുഖാന്തിരമാകട്ടെയെന്നു ആശംസിച്ചു.

crystospallyfoundation_pic1

750 ൽ പരം സീറ്റുകളുള്ള സാങ്ച്വറിയും, 600ൽ പരം സീറ്റുകളുള്ള സോഷ്യൽ ഹാളും ഉൾപ്പെടുന്ന പുതിയ പള്ളിയുടെ കൂദാശ ഈ വർഷം ഒടുവിൽ നടത്തത്തക്കവണ്ണമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ട്രസ്റ്റി തോമസ് സി. ജേക്കബിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നുവെന്ന് കൺസ്ട്രക്ഷൻ കൺവീനർ പി. റ്റി. മാത്യു ചർച് ബിൽഡിങ് പ്രൊജക്റ്റിനെപ്പറ്റി ഹ്വ്രസ്വമായി സംസാരിച്ചപ്പോൾ സൂചിപ്പിച്ചു. റവ. എം . ജോൺ അച്ഛന്റെ പ്രാർത്ഥനയോടെയും അഭിവന്ദ്യ ഫിലെക്സിനോസ് തിരുമേനിയുടെ ആശീർവാദത്തോടെയും ചടങ്ങ് അവസാനിച്ചു. വന്നു ചേർന്ന എല്ലാവരും വിഭവസമൃദ്ധമായ ഡിന്നറിൽ പങ്കു ചേരുകയും ചെയ്തു. വാർത്ത അറിയിച്ചത് ക്രിസ്റ്റോസ് എം.ടി.സി. അക്കൗണ്ടന്റ് ജോർജ് എം. കുഞ്ചാണ്ടി.

crystospallyfoundation_pic3

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: