Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ കണ്‍വന്‍ഷനിൽ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത പ്രസംഗിക്കും

yuhanon-mar -chrysostomos-etropolitan

ന്യൂയോർക്ക്∙ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സിഎസ്ഐ ഇടവകയായ ന്യൂയോര്‍ക്ക്‌ മലയാളം കൊൺഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബർ 2 , 3 തീയതികളില്‍  ലോങ്ങ്‌ ഐലന്‍ഡിലെ സീ ഫോര്‍ഡ് സി എസ് ഐ ദേവാലയത്തില്‍ നടത്തപ്പെടുന്നു. "ഗോസ്പൽ ലൈഫ് "എന്നതാണ് ഈ വർഷത്തെ കൺവൻഷന്റെ ധ്യാന വിഷയം.

മലങ്കര ഓർത്തഡോൿസ് സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്തമോസ് മെത്രാപ്പോലീത്തായാണ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്. പ്രഥമയോഗം സെപ്റ്റംബർ 2 വൈകിട്ട് 7ന് ആരംഭിക്കും. സെപ്റ്റംബർ 3(ശനി)  6:30 നു കണ്‍വന്‍ഷന്‍ ആരംഭിക്കും. ശനിയാഴ്ച ഉച്ച കഴിഞ്ഞു 4 മുതല്‍ 5 വരെ യുവജനങ്ങൾക്കായുള്ള സെഷനും ഉണ്ടായിരിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി: റവ. റോബിൻ ഐപ്പ് മാത്യു (516)-342-9879, കൺവീനർ: തോമസ്‌ ടി. ഉമ്മന്‍  (631) 796 -0064 , ജോ. കൺവീനർ:കോരുത് കിണറ്റുകര  (631 ) 462 -6783 , സെക്രട്ടറി: മാത്യു ജോഷ്വാ (516) 761 -2406  എന്നിവരുമായി  ബന്ധപ്പെടുക. സിഎസ്ഐ ദേവാലയത്തിന്റെ വിലാസം: 3833 ജെറുസലേം അവന്യു, സീഫോർഡ് , ന്യൂ യോർക്ക്  11783.  സി എസ് ഐ കണ്‍വന്‍ഷനിൽ 
ഡോ . യൂഹാനോൻ മാർ ക്രിസോസ്റ്റമസ് മെത്രാപ്പൊലീത്ത പ്രസംഗിക്കുന്നു.

വാർത്ത∙ തോമസ്‌ ടി.ഉമ്മന്‍  

Your Rating: