Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ നടന്നു

pic-01

ന്യൂയോർക്ക്∙ ലോങ്ങ് ഐലണ്ടിലുള്ള സീഫോർഡ് സിഎസ്ഐ കോൺഗ്രിഗേഷൻ നടത്തുന്ന സിഎസ്ഐ വോളീബോൾ ഇൻവിറ്റേഷന്റെ മൂന്നാമത് ഇന്റർ ചർച്ച് മത്സരത്തിൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച് യോങ്കേഴ്‌സ്,ആവേശോജ്വലമായ ഫൈനൽ മൽസരത്തിൽ ആതിഥേയരായ സിഎസ്ഐ ചർച്ച ടീമിനെ  രണ്ടാം സ്ഥാനത്താക്കിചാംപ്യൻഷിപ് ട്രോഫി കരസ്ഥമാക്കി.

pic-02

സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച്ച് വോളിബോൾ ടീമിനു വേണ്ടി ജിം ചെറിയാൻ(ക്യാപ്റ്റൻ), ആൽവിൻ തോമസ്, അബിൻ തോമസ്, ഗ്രിഗറി ഉമ്മൻ, ജെൻസൺ ദാനിയേൽ , ബെറ്റ്സി  ചെറിയാൻ , സജു ജോസ്, ജെസ്സ്  ജോസഫ് എന്നിവരാണ് മത്സരിച്ചത് . സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലാണ് മത്സരം നടന്നത്. ഒൻപതു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. 

pic-6

ന്യൂയോർക്ക് സീ ഫോർഡ് സിഎസ്ഐ ചർച്ച് ടീം രണ്ടാം സ്ഥാനം നേടി. ലിബിൻ ജോൺ (ക്യാപ്റ്റൻ),  ജോൺ എം ഡേവിഡ്, ലിൻസി ഫിലിപ്പ്, സ്റ്റാൻലി ഷാജി,  സാനു ജേക്കബ്, സ്റ്റേസി പായിക്കാട്, ബിഞ്ചു ജോൺ, മാത്യു മംഗലത്ത്, ഷെയിൻ ജേക്കബ്, സച്ചിൻ ജെക്കബ്, ജെറി ഫിലിപ്പ്, എന്നിവരാണ് സി എസ് ഐ സീഫോർഡ്  ടീമിൽ ഉണ്ടായിരുന്നത്. 

pic-3

എം വി പി യായി സെന്റ് ഗ്രിഗോറിയോസിന്റെ ജെൻസൺ ഡാനിയേൽ തിരഞ്ഞെടുക്കപ്പെട്ടു.ബേസ്ഡ് ഒഫൻസീവ് പ്ലെയറായി ആൽവിൻ തോമസ് (സെന്റ് ഗ്രീഗോറിയോസ്), ബേസ്ഡ് സെറ്ററായി അബിൻ തോമസ് (സെന്റ് ഗ്രീഗോറിയോസ്), ബേസ്ഡ് ഡിഫെൻസിവ് പ്ലേയറായി ലിൻസി ഫിലിപ്പ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.   

pic-4

സിഎസ്ഐ സഭാംഗങ്ങൾ നയിച്ച  ന്യൂയോർക്ക് ചെണ്ടാ ബോയ്സിന്റെ ചെണ്ടമേളത്തോടെ വിവിധ ടീമുകൾ സെന്റ് ജോൺസ് വോളിബോൾ കോർട്ടിലേക്ക് ആഘോഷത്തോടെ ആനയിക്കപ്പെട്ടു.സിഎസ്ഐ സഭാവികാരി റവ റോബിൻ ഐപ്പ്  മാത്യുവിന്റെ പ്രാർത്ഥനയോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.  തുടർന്ന് ബെന്നി ഇട്ടിച്ചെറിയാ ഉദ്ഘാടനകർമ്മം  നിർവഹിച്ചു. സി എസ് ഐ സഭാ വൈസ് പ്രസിഡന്റ്  തോമസ് റ്റി. ഉമ്മൻ സ്വാഗതവും  കൺവീനർ ഡോൺ തോമസ് കൃതജ്ഞതയും  പറഞ്ഞു.  

pic-5

ഡോൺ തോമസ് (കൺവീനർ), ജോൺ എം.ഡേവിഡ്, (ജോയിന്റ് കൺവീനർ)  ടിം കിണറ്റുകര (രജിസ്ട്രേഷൻ) എന്നിവരാണ്   ടൂർണമെന്റ്  സംഘടിപ്പിക്കുന്നതിന് ആവശ്യമായ നേതൃത്വം നൽകിയത്. ജോർജ്  റ്റി. മാത്യു, ബെന്നി ഇട്ടിച്ചെറിയാൻ, ജോളി ഡേവിഡ്,  ബിഞ്ചു ജോൺ, തോമസ് പായിക്കാട്, ജോഫ്രി  ഫിലിപ്പ് , മിനി ജേക്കബ്, ബെറ്റ്സി തോമസ് , ജിജു കുരുവിള തുടങ്ങിയവർ വിവിധ ചുമതലകൾ നിർവഹിച്ചു. സിഎസ്ഐ സഭയിലെ വിബിൻ ജോൺ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

വാർത്ത∙തോമസ് റ്റി. ഉമ്മൻ

Your Rating: