Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎസ്ഐ സീഫോർഡ് വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് ആറിന്

volleyball-tournament

ന്യൂയോർക്ക്∙ സിഎസ്ഐ സീഫോർഡ് സഭയുടെ ആഭിമുഖൃത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി നടത്തിവരുന്ന വോളിബോൾ ടൂർണമെന്റ് ഈ വർഷവും ഓഗസ്റ്റ് ആറാം തീയതി സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ (St.John's Universtiy - Taffner Fieldhouse, Jamaica, NY 11439) നടത്തപ്പെടുന്നതാണ്. ട്രൈസ്റ്റേറ്റിലുള്ള വിവിധ സഭകളുടെ നേതൃത്വത്തിലുള്ള പത്ത് വോളിബോൾ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് രാവിലെ 8:30ന് പ്രഗത്ഭരായ റഫറികളുടെ നിയന്ത്രണത്തിൽ ആരംഭിക്കും.

മത്സരം വർണാശബളമാക്കുവാൻ ന്യൂയോർക്കിലെ പ്രമുഖ ചെണ്ടമേള ഗ്രൂപ്, NYCHENDA BOYZ നയിക്കുന്ന ചെണ്ട മേളം ഉണ്ടായിരിക്കുന്നതാണ്. വിപുലമായ ക്രമീകരണങ്ങളോട് കൂടി നടത്തപ്പെടുന്ന ടൂർണമെന്റിൽ നാടൻ/ അമേരിക്കൻ രുചിയുള്ള ഭക്ഷണശാല പ്രവർത്തിക്കുന്നതാണ്. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ UniTechTV.us വെബ്സൈറ്റിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ തത്സമയ സംപ്രേഷണം ചെയ്യുന്നതുമാണ്. ടൂർണമെന്റിന്റെ സമ്പൂർണ വിജയത്തിനായി എല്ലാ കായിക പ്രേമികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റെവ. റോബിൻ മാത്യു (പ്രസിഡന്റ്, വികാരി) 5163429879, മാത്യു ജോഷ്വാ (സെക്രട്ടറി) 5167612406, ഡോൺ തോമസ് (കൺവീനർ) 5169930697, ജോൺ ഡേവിഡ് (ജോയിന്റ് കൺവീനർ) 5164742326.
വിബിൻ ജോൺ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: