Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശൂന്യാകാശത്ത് കൂടുതൽ ദിവസം : ജെഫ് വില്യംസിന് പുതിയ യുഎസ് റിക്കാർഡ്

ct-most-days-in-space-record

നാസ(ഹൂസ്റ്റൺ) ∙ ശൂന്യാകാശത്ത് ഏറ്റവും കൂടുതൽ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാർഡ് ഇനി സ്വേയ്സ് സ്റ്റേഷൻ കമാൻഡർ ജെഫ് വില്യംസിന് സ്വന്തം. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു ജെഫ്, നിലവിലുളള ബഹിരാകാശ സഞ്ചാരി സ്കോട്ട് കെല്ലിയുടെ 520 ദിവസം എന്ന റിക്കാർഡ് തകർത്തത്.

രണ്ടാഴ്ച കൂടെ ബഹിരാകാശത്തു തങ്ങുന്ന ജെഫ് 534 ദിവസം പിന്നിട്ട് ഉപഗ്രഹത്തിൽ നിന്നും പുറത്തു വരും. ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്തു തങ്ങിയ ലോക റിക്കാർഡ് ജെന്നഡി പഡൽക്കായുടെ പേരിലാണ്. 878 ദിവസം.

സെപ്റ്റംബർ 6ന് (യുഎസ് സമയം) ഭൂമിയിൽ ലാന്റ് ചെയ്യുന്ന െജഫ് വില്യംസിന് ലോകത്തിലെ പരിചയ സമ്പന്നരായി ബഹിരാകാശ സഞ്ചാരികളുടെ ലിസ്റ്റിൽ 14–ാം സ്ഥാനം ലഭിക്കും. പുതിയ യുഎസ് റെക്കോർഡ് സ്ഥാപിച്ച ജെഫ് വില്യംസിന് നിലവിലുളള റെക്കോർഡ് ഉടമ സ്കോട്ട് കെല്ലി ആശംസാ സന്ദേശം അയച്ചു.

ബഹിരാകാശത്തു ഏറ്റവും കൂടുതൽ ദിവസം ചിലവഴിച്ച സ്ത്രീകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനം പെഗി വിറ്റ്സൺ എന്ന സഞ്ചാരിക്കാണ്.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: