Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്വാതന്ത്യ്രദിനം കൾച്ചറൽ അസോസിയേഷന്റേയും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെയും നേതൃത്വത്തിൽ ആചരിച്ചു

ovecisindipendanday_pic7

ന്യൂയോർക്ക്∙ ഇന്ത്യയുടെ 70-ാം സ്വാതന്ത്യ്രദിനം വെസ്റ്റ്ചെസ്റ്ററിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെയും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെയും പേരിൽശിവദാസൻ നായരുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

ovecisindipendanday_pic1

വൈറ്റ് പ്ലെയിൻസ് സിറ്റി മേയറിന്റെ ആതിഥേയത്വത്തിൽ ഓഗസ്റ്റ് 15 നു ഇന്ത്യയുടെ എഴുപതാം സ്വാതന്ത്യ്രദിനം ഇന്ത്യയുടെ പതാക ഉയർത്തി വൈറ്റ് പ്ലെയിൻസ് മേയറിന്റെയും വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് ഓഫ‌ിസിന്റെയും സജീവ സാന്നിധ്യത്തിൽ കൊണ്ട ാടി. പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ വംശജരായ വൻജനാവലി പങ്കെടുത്തു.

ovecisindipendanday_pic3

ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ന്യൂയോർക്ക് കൺവീനറും ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റുമായ ശിവദാസൻ നായർ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്കും അതിഥികൾക്കും സ്വാഗതമേകി.

ovecisindipendanday_pic4

തുടർന്ന് വൈറ്റ് പ്ലെയിൻസ് മേയർ ഓഫീസിനെ പ്രതിനിധീകരിച്ചു കാരൻ പാസ്ക്വലെ, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ചു ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കെവിൻ പ്ലങ്കെറ്റ്, യോങ്കേഴ്സ് കോൺഗ്രസ് വുമൺ ഷെല്ലി മേയർ, വൈറ്റ് പ്ലെയിൻസ് യൂത്ത് ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാങ്ക് വില്യംസ്, പാർക്ക് ആൻഡ് റീക്രീഷൻ ഡയറക്ടർ വൈൻ ബാസ്സ് എന്നിവരെ കൂടാതെ പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്സ് പങ്കെടുത്തു ഇന്ത്യയുടെ സ്വാതന്ത്യ്ര ദിനം ആഘോഷമാക്കി.

ovecisindipendanday_pic2

ഡോ.ഭാവന പാഹ്വാ നന്ദി പറഞ്ഞു. ലീന ഗോർ എം സിയായി. മധുകർ ലാലിന്റെ നേതൃത്വത്തിൽ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ലീന ഗോറും സംഘവും ദേശീയഗാനവും ഗാർഗി ബക്ഷിയും സംഘവും വന്ദേമാതരവും ആലപിച്ചു. മുംബൈ സ്പൈസസ് നിന്ന് പോൾ ബ്ലിസ് ലഘു ഭക്ഷണം വിതരണം ചെയ്തു മാതൃകയായി.

ovecisindipendanday_pic5

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: