Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവമാതാവിന്റെ പെരുന്നാൾ

dallas-perunna-1

ഡാലസ്∙ ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിൽ ദൈവമാതാവിന്റെ ഈ വർഷത്തെ പെരുന്നാൾ ഓഗസ്റ്റ് 19, 20, 21 തീയതികളിൽ നടത്തപ്പെടുന്നു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനും വൈദിക സംഘം ജോയിന്റ് സെക്രട്ടറിയുമായ റവ.ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) ആണ് ഈവർഷത്തെ പെരുന്നാളിനും കൺവൻഷനും നേതൃത്വം നൽകുന്നത്.

dallas-2

ഓഗസ്റ്റ് 14ന് ഞായറാഴ്ച പെരുന്നാളിനു കൊടിയേറും. ഓഗസ്റ്റ് 19ന് വൈകിട്ട് 7 മണിക്ക് കൺവൻഷൻ പ്രസംഗം, ഓഗസ്റ്റ് 20ന് ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്കാരം, പ്രസംഗം, റാസ എന്നിവയും, ഓഗസ്റ്റ് 21ന് രാവിലെ വിശുദ്ധ കുർബാന, സ്നേഹവിരുന്ന്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവയും ഉണ്ടായിരിക്കും.

വികാരി ഫാ. രാജു ദാനിയേൽ, സെക്രട്ടറി ടോമി കൊടുവത്ത്, ട്രസ്റ്റി ജിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പെരുന്നാൾ ക്രമീകരണങ്ങൾ നടന്നുവരുന്നു.

വാര്‍ത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: