Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ സിറ്റി കൗൺസിൽ നടപടികൾ സ്വീകരിച്ചു

dallas-dog

ഡാലസ് ∙ ഡാലസിന്റെ പരിസരങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ക്രിയാത്മക നടപടികളുമായി സിറ്റി കൗൺസിൽ. ഓഗസ്റ്റ് 30ന് ഡാലസ് സിറ്റി ഹോളിൽ രണ്ടര മണിക്കൂർ നീണ്ടു നിന്ന യോഗത്തിനുശേഷം കൗൺസിൽ ഐക്യകണ്ഠേനയാണ് തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനു ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ ഭേദഗതി കൂടാതെ അംഗീകരിച്ചത്.

സൗത്ത് ഡാലസിലെ 52 വയസ്സുളള സ്ത്രീയെ നായ്ക്കൾ ചേർന്ന് നൂറോളം മുറിവുകൾ ഏല്പിച്ചു മരിക്കാനിടയായ സംഭവമാണ് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കൗൺസിൽ അംഗങ്ങളെ പ്രേരിപ്പിച്ചത്.

സിറ്റി മേയർ മൈക്ക് റോളിണ്ടസാണ് തെരുവ് നായ്ക്കളിൽ നിന്നും നേരിടുന്ന ഭീഷണിയെക്കുറിച്ച് കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്. ഡാലസിൽ സിറ്റിയിൽ 350,000 നായ്ക്കളാണ് ഉളളതെന്നും ഇതിൽ 8,700 എണ്ണം
തെരുവുകളിൽ അലയുകയാണെന്നും മേയർ പറഞ്ഞു.

dallas-dog-2

അലഞ്ഞു നടക്കുന്ന നായ്ക്കൾക്കു‌ വന്ധ്യകരണ ശസ്ത്രക്രിയ നിർബന്ധമാക്കണമെന്നു നിർദ്ദേശം നടപ്പാക്കുന്നതിന് 21 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ നിലവിലുളള ബഡ്ജറ്റ് പ്രതിവർഷം 1.1 മില്യൻ ഡോളറാണ്. നികുതിദായകരുടെ പണം ഉപയോഗിക്കാതെ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ ഇതിന് ഉപയോഗിക്കുവാനാണ് പദ്ധതി തയ്യാറാക്കുന്നത്. 7.5 മില്യൺ ഡോളർ പ്രതിവർഷം പ്രതീക്ഷിക്കുന്നു. മുപ്പത് ദിവസത്തിനകം നിർദ്ദേശങ്ങൾ പഠിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൗൺസിൽ സിറ്റി മാനേജർ ഗൊൺസാലോസിനെ ചുമതലപ്പെടുത്തി.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: