Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹഡ്സൺവാലി സെന്റ് ജോസഫ് മിഷന്റെ ഓണാഘോഷവും സിസിഡി ഉദ്ഘാടനവും വർണ്ണാഭമായി

hudsonvallyccd_pic1

ന്യൂയോർക്ക്∙ ഹഡ്സൺവാലി സെന്റ് ജോസഫ് സിറോ മലബാർ മിഷന്റെ പ്രഥമ ഓണാഘോഷവും, സിസിഡി ഉദ്ഘാടനവും സെപ്റ്റംബർ 11 മിഷൻ പാരീഷ് ഹാളിൽ വർണ്ണാഭമായി. ഉച്ചയ്ക്ക് ഒന്നിനു മിഷൻ അംഗങ്ങൾ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയും തുടർന്ന് പൊതുസമ്മേളനവും സിസിഡി ഉദ്ഘാടനവും നടന്നു. മാവേലി മന്നന്റെ വരവേൽപ്, തിരുവാതിരകളി, സിസിഡി കുട്ടികളുടെ വഞ്ചിപ്പാട്ട്, ഡാൻസ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വെറും അഞ്ചുമാസംകൊണ്ട് 35-ൽപ്പരം കുട്ടികൾക്ക് സിസിഡി ക്ലാസ് ഒരുക്കാൻ സാധിച്ചതു മിഷനഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.

hudsonvallyccd_pic2

സിസിഡി കുട്ടികളുടെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ സിസിഡി ഉദ്ഘാടന ചടങ്ങിലേക്ക് പ്രിൻസിപ്പൽ ബോബി വണ്ടാനത്ത് എല്ലാവരേയും സ്വാഗതം ചെയ്തു. മിഷൻ ഡയറക്ടർ ഫോ. റോയിസൺ മേനോലിക്കൽ, ബോബി വണ്ട ാനത്ത്, മിഷൻ കോർഡിനേറ്റർ ജോമോൻ കാച്ചപ്പിള്ളി, സി. ക്ലയർ, സിസിഡി കുട്ടികളുടെ പ്രതിനിധി ജസ്റ്റിൻ വാളിയംപ്ലാക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ റവ.ഫാ. ജോർജ് ഉണ്ണൂണ്ണി ഭദ്രദീപം കൊളുത്തി സിസിഡി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ഞായറാഴ്ചകളിലും 2.45 മുതൽ 3.45 വരെ സിസിഡിയും തുടർന്നു വൈകിട്ടു 4ന് മലയാളം കുർബാനയുമുണ്ടായിരിക്കും.

ഇന്നത്തെ സാഹചര്യത്തിൽ പുതിയ തലമുറയ്ക്ക് മതബോധനത്തിന്റേയും, സന്മാർഗ്ഗ പരിശീലനത്തിന്റേയും ആവശ്യകതയെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ ഫാ, ജോർജ് ഉണ്ണൂണ്ണി പരാമർശിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സിസിഡി ക്ലാസ് ആരംഭിക്കാൻ സാധിച്ചതിൽ ഫാ. റോയിസൺ അധ്യക്ഷ പ്രസംഗത്തിൽ സംതൃപ്തി രേഖപ്പെടുത്തി. സെപ്റ്റംബർ 18-നു ഞായറാഴ്ച മുതൽ പതിവായി സിസിഡി ക്ലാസ് ഉണ്ടായിരിക്കും.

ഓണാഘോഷം ഭംഗിയായി നടത്തുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അനു മുണ്ടപ്ലാക്കൽ നന്ദി അർപ്പിച്ചു. തുടർന്ന് സിസിഡി കുട്ടികൾക്ക് സിസിഡി ഭാരവാഹികളുടെ വകയായി ബായ്ക്ക് പായ്ക്കും, പുസ്തകങ്ങളും ഫാ. റോയി ചേറ്റാനിയിൽ വിതരണം ചെയ്തു. വൈകിട്ടു നാലോടെ പരിപാടികൾ സമാപിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: