Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിൽ സെപ്റ്റംബർ 25ന് സൗജന്യ കർണ്ണാട്ടിക് സംഗീത കച്ചേരി

dallas-music

ഡാലസ് ∙ കർണ്ണാട്ടിക് മ്യൂസിക്കിലും ഫിലിം മ്യൂസിക്കിലും പ്രശസ്തരായ ഡോ. കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കുന്ന സംഗീത കച്ചേരി സെപ്റ്റംബർ 25 ഞായർ വൈകിട്ട് 3.30 മുതൽ സംഘടിപ്പിക്കുന്നു.

ഫ്രിസ്ക്കൊ കാര്യസിദ്ധി ഹനുമാൻ ടെംമ്പിളിലാണ് സംഗീത കച്ചേരിക്ക് വേദി ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ കർണ്ണാട്ടിക് സംഗീതത്തിന്റെ ആചാര്യനായി അറിയപ്പെട്ടിരുന്ന പരേതനായ പ്രൊഫ. നെയ്യാറ്റിൻക്കര എം. കെ. മോഹനചന്ദ്രന്റെ ശിക്ഷ്യന്മാരായ കൃഷ്ണകുമാർ– ബിന്നി ജോഡികൾക്കൊപ്പം മൃദംഗ വിദ്വാൻ മുരളി ബാല, വയലിൻ വിദഗ്ദൻ വെങ്കിട്ടരാമൻ സുബ്രമഹ്ണ്യൻ എന്നിവരുമുണ്ട്.

മ്യൂസിക്കൽ ഡോക്ടറേറ്റും കേരള ഗവൺമെന്റ് ചെമ്പൈ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുളള ഡോ. കെ. കൃഷ്ണകുമാർ ഓൾ ഇന്ത്യ റേഡിയോയുടെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റ് എന്ന അംഗീകാരവും നേടിയിട്ടുണ്ട്. സംഗീത കച്ചേരിയിലേക്കുളള പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറി‌യിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : 972 679 7874 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.