Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന് 

onam-02

ഡാലസ്∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 17 നു ( ശനി) വിപുലമായ പരിപാടികളോടെ ഓണമാഘോഷിക്കും. കൊപ്പേൽ സെന്റ് അൽഫോൻസാ  ദേവാലയ ഓഡിറ്റോറിയത്തിൽ  (  200 S. Heartz Rd, Coppell, Texas ) രാവിലെ 11 മണിമുതലാണ്  ആഘോഷപരിപാടികൾ. 

onam-023

ഫൊക്കാനയുടെ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള മുഖ്യാതിഥിയായി എത്തി ഓണസന്ദേശം നൽകും. ജാതിമതഭേദമെന്യേ ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം  കഴിഞ്ഞ നാലുപതിറ്റാണ്ടായി നടത്തിവരുന്നപാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. പൂക്കളവും വാദ്യമേളവും ഓണസദ്യയും മറ്റു കലാപരിപാടികളും ഇത്തവണയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.   

onam-01

കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർഥികലെ ആദരിച്ചുള്ള  എജ്യുകേഷൻ അവാർഡ് ദാനവും ചടങ്ങിൽ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:   
ജോണി സെബാസ്റ്റ്യൻ : 972 375 2232 
റോയ് കൊടുവത്ത്  (സെക്രട്ടറി) 972-569-7165

വാർത്ത∙മാർട്ടിൻ വിലങ്ങോലിൽ 

Your Rating: