Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് മാർത്തോമ ഫെസ്റ്റ് ഒക്ടോബർ ഒന്നിന്

dallas-marthoma

ഫാർമേഴ്സ് ബ്രാഞ്ച് ∙ ഡാലസ് മാർത്തോമ ചർച്ച് ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുളള മാർത്തോമ ഫെസ്റ്റ് ഈ വർഷം ഒക്ടോബർ 1 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ മാർത്തോമ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടും. ഫാർമേഴ്സ് ബ്രാഞ്ച് പൊലീസ് ചീഫ് ഡേവിസ് െഹയ്ൽ മുഖ്യാഥിതിയായി പങ്കെടുക്കും.

ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും ഡാലസ് ഫോർട്ട് വർത്തിലെ വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിലും വിദേശ രജ്യങ്ങളിലും അതിമനോഹര ക്രിസ്തീയ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന ഹാർട്ട് ബീറ്റസ് ടീം പങ്കെടുക്കുന്നു എന്നുളളത് ഈ വർഷത്തെ ഫെസ്റ്റിനെ കൂടുതൽ ആകർഷകമാക്കും. രുചികരമായ കേരള ഭക്ഷ്യ വിഭവങ്ങൾ ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. ആകർഷകമായ വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ വിവിധ റൈസുകളും ഉണ്ടായിരിക്കും.

കേരളത്തിലുളള സ്നേഹതീരം, എംസിആർഡി ലോക്കൽ മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് മാർത്തോമ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം അയച്ചുകൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു. വികാരി റവ. സജി പി. സി., അസി. വികാരി റവ. മാത്യു സാമുവേൽ, കൺവീനർ റോബിയ ജെയിംസ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയാണ് ഫെസ്റ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് :817 696 7450

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.