Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് മോർണിങ് ന്യൂസ് ട്രംപിനെ തളളി

dallas-news

ഡാലസ് ∙ റിപ്പബ്ലിക്കൻ സംസ്ഥാനം ടെക്സസിലെ പ്രമുഖ പത്രം ഡാലസ് മോർണിങ് ന്യൂസ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിനെ തളളി ഹിലറി ക്ലിന്റനൊപ്പം.

കഴിഞ്ഞ 75 വർഷക്കാലം റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ പിന്തുണച്ചിരുന്ന ഡാലസ് മോർണിങ് ന്യൂസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് പദവിയിലിരിയ്ക്കാൻ അയോഗ്യനാണെന്ന് വിവിധ കാരണങ്ങൾ നിരത്തിയാണ് എഡിറ്റോറിൽ ബോർഡ് 75 വർഷത്തെ പതിവ് മാറ്റി നിർണ്ണായക തീരുമാനമെടുത്തത്.

ടെക്സസിലെ പ്രമുഖ പത്രം ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നു എന്നത് റിപ്പബ്ലിക്കൻ സംസ്ഥാനത്തെ വോട്ടർമാർക്ക് ട്രംപിലുളള അതൃപ്തിയെയാണ് ചൂണ്ടിക്കാട്ടുന്നത്.

നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കൻ പ്രസിഡന്റ് പദവിയ്ക്ക് അർഹതയുളള ഒരു സ്ഥാനാർത്ഥി മാത്രമേയുളളുവെന്നാണ് ഡാലസ് മോർണിങ് ന്യൂസിന്റെ നിലപാട്. 

Your Rating: