Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രൈസ്തവ നേതാക്കൾ സെപ്റ്റംബർ 21ന് പ്രാർത്ഥനയ്ക്കായി ഡാലസിൽ

dallas-prayer

ഡാലസ് ∙ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള ക്രൈസ്തവ നേതാക്കൾ പ്രാർത്ഥയ്ക്കായി സെപ്റ്റംബർ 21ന് ഡാലസിൽ ഒത്തുചേരുന്നു. ആത്മീയ നവോദ്ധാനത്തിനും ക്രൈസ്തവ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് മാപ്പപേക്ഷിക്കുന്നതിനും രാഷ്ട്രത്തെ ശരിയായി നയിക്കുന്നതിന് നേതാക്കൾക്ക് ആവശ്യമായ ജ്ഞാനം ലഭിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പ്രാർത്ഥന യജ്ഞത്തിന് നേതൃത്വം നൽകുന്നത് പാസ്റ്ററന്മാരായ ഗ്രോഗ് ലാറി, റോണി ഫ്ലോയ്ഡ്, ജെയിംസ് റോബിൻസൺ, ബിഷപ്പ് ഹാരി ജാക്സൺ, ആനി ഗ്രഹാം, റവ. സാമുവേൽ റോഡ്രിഗ്സ് എന്നിവരാണ്.

സെപ്റ്റംബർ 21 വൈകിട്ട് സൗത്ത് ലേക്ക് ഗേയ്റ്റ് വെ ചർച്ചിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിലേക്ക് പൊതു ജനങ്ങൾക്കും പ്രവേശനം നൽകുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

dallas-2

ഡാലസിലെ ഒക്ക് ക്ലിഫ് ബൈബിൾ ഫെല്ലോഷിപ്പ് പാസ്റ്റർ ടോണി ഇവാൻസാണ് വിവരം മാധ്യമങ്ങൾക്ക് നൽകിയത്. ആയിരക്കണക്കിന് വിശ്വാസികളെയാണ് പ്രത്യേക സമ്മേളനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ഇവാൻസ് പറഞ്ഞു.

‘എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്റെ ജനം തങ്ങളെ തന്നെ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽ നിന്നും കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന് സൗഖ്യം വരുത്തി കൊടുക്കും. ’ എന്ന വിഷയത്തെ ആസ്പദമാക്കിയുളള പ്രഭാഷണങ്ങളാണ് സമ്മേളനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സതേൺ ഇവഞ്ചലിക്കൽ സെമിനാരി പ്രസിഡന്റ് ഡോ. റിച്ചാർഡ് ലാന്റ്, പാസ്റ്റർ മാക്സ് ലുക്കാഡൊ, നാഷനൽ അസോസിയേഷൻ ഓഫ് ഇവഞ്ചലിക്കൽ പ്രസിഡന്റ് ലിത്ത് അഡേഴ്സൺ തുടങ്ങിയവരും പ്രാർത്ഥനയിൽ പങ്കെടുക്കും.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: