Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സൗഹൃദ വേദി ഓണം 2016 സെപ്റ്റംബർ 10ന്

dallas-sauhrida-vedi-onam

കരോൾട്ടൺ∙ പുതുമയേറിയതും വൈവിധ്യമാര്‍ന്നതുമായ പരിപാടികളുമായി ഈ വര്‍ഷത്തെ "ഡാലസ് സൗഹൃദ വേദി ഓണം 2016" സെപ്റ്റംബര്‍ 10 നു കരോള്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10നു പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ മലയാളികളുടെ ആദരണീയനായ ഡോ.എന്‍.വി.പിള്ള വിശിഷ്ടാതിഥി ആയിരിക്കും.

പുത്തന്‍ തലമുറയ്ക്കും പഴമക്കാര്‍ക്കും ഒരു പോലെ സ്വീകാര്യനായ ഡോക്ടറുടെ ലളിതമായ പ്രസംഗങ്ങള്‍ കേള്‍വിക്കാരന് പ്രസംഗപ്രതിപാദ്യം വ്യക്തമായി ഓര്‍ക്കാനും മറ്റൊരാള്‍ക്കു പറഞ്ഞു കൊടുക്കാനും സാധ്യമാവുന്ന രീതിയിലുള്ളതാണ്.
ഗൃഹാതുരത്വത്തിന്റെ മാധുര്യവും കേരളസംസ്ക്കാരത്തിന്റെയും തലമുറകള്‍ മറന്നു കൊണ്ടിരിക്കുന്ന നടന്‍ കലയുടെ അധിനിവേശവും ഉള്‍ക്കൊണ്ട് 15 ഇന ഓണ വിഭവങ്ങളുടെ ഓണ സദ്യയും ഒരുക്കി ഡാലസ് മലയാളികള്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച പരിപാടികളുമായി ഓണം ആഘോഷിക്കപ്പെടുന്നു.

വലിയ ഒരു സദസ്സിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.ഈ വര്‍ഷത്തെ ഓണ പരിപാടികളുടെ മെഗാ സ്പോണ്‍സര്‍ ഡാലസിലെ കലാ സാംസകാരിക രംഗത്തു നിറഞ്ഞു ശോഭിക്കുന്ന ഏലിക്കുട്ടി ഫ്രാന്‍സിസ് ആണ്.
"ഡാലസ് സൗഹൃദ വേദി ഓണം 2016" പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഗ്രാന്റ് സ്പോണ്‍സറുമാരായ ഹരിപിള്ള സിപിഎ, ഡോ.എബി ജേക്കബ് (പ്രീമിയര്‍ ഡെന്റല്‍ കെയര്‍), ബിജു (കോസ്മോസ് എയര്‍ ട്രാവെല്‍സ്) എന്നിവര്‍ സന്ദേശങ്ങള്‍ അറിയിച്ചിട്ടുണ്ട്.

വാർത്ത∙എബി മക്കപ്പുഴ 

Your Rating: