Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സൗഹൃദ വേദി ഓണം-2016 ഒരുക്കങ്ങള്‍ പൂർത്തിയായി

dallas-onam

ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികളുടെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പ്രസിഡണ്ട് എബി തോമസ്, വൈസ് പ്രസിഡണ്ട് ബാബു ജോര്‍ജ്, ജനറല്‍ സെക്രട്ടറി അജയകുമാര്‍, പ്രോഗ്രാം കോർഡി‍നേറ്റർരായ സുകു വർഗീസ്, തോമസ് കോട്ടയടിയില്‍ എന്നിവര്‍ അറിയിച്ചു.

സെപ്റ്റംബര്‍ പത്തിന് രാവിലെ 10 മുതല്‍ കരോൾട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഓണാഘോഷ പരിപാടിയില്‍ ഡാലസിലെ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ആത്മസമര്‍പ്പണം മാതൃകയാക്കി പ്രശംസാര്‍ഹമായ സേവനത്തിലൂടെ അമേരിക്കയിലെ പ്രവാസി സമൂഹത്തിന് നിര്‍ണ്ണായക സംഭാവനകള്‍ നൽകി ലോക മലയാളികൾക്ക് സുപരിചിതനായ ഡോ.എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും.

dallas-2

പ്രസിഡണ്ട് എബി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിക്കും. ഡാലസിലെ വിവിധ കലാ-സാംസ്കാരിക നേതാക്കള്‍ ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയില്‍ മാവേലി മന്നനെ വരവേല്‍ക്കും.

തിരുവാതിരകളി, ഓട്ടന്‍ തുള്ളല്‍, ഓണപൂക്കളം, ഗാനമേള, വിവിധ നൃത്തനൃത്യങ്ങള്‍, ഓണ സ്കിറ്റ് എന്നിവ ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. ഡാലസിലെ മലയാളി സംഘടനകളില്‍ ഏറ്റവും ശ്രേദ്ധേയമായി ശോഭിക്കുന്ന ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന ഓണാഘോഷ പരിപാടിയിലേക്കു ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് : എബി തോമസ് (പ്രസിഡന്റ് ) 214 727 4684, അജയ് കുമാര്‍ (ജനറല്‍ സെക്രട്ടറി) 972 9003478, സുകു വര്‍ഗീസ്, തോമസ് കോട്ടയാടിയില്‍ (പ്രോഗ്രാം കോര്‍ഡിനേറ്റെഴ്സ്) 469 734 5639 & 214 606 0924.

വാർത്ത∙ എബി മക്കപ്പുഴ 

Your Rating: