Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സൗഹൃദ വേദി ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു

dallas-seminar

ഡാലസ്∙ അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തിക വിഷയങ്ങളെ പറ്റി വിശദീകരിക്കുന്നതിന് സൗജന്യ ടാക്‌സ് സെമിനാര്‍ നവംബര്‍ 30 ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ കാരോള്‍ട്ടണ്‍ ജോസി ലൈനിലുള്ള സാബു ഇന്ത്യന്‍ റെസ്റ്റോറന്റിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു.

പ്രൊഫ. ഫിലിപ്പ് തോമസ് സിപിഎ ആയിരിക്കും ടാക്‌സ് സെമിനാറില്‍ ക്ലാസെടുക്കുന്നത്.
സാമ്പത്തിക നേട്ടമുണ്ടാക്കുന്ന വിവിധ നിക്ഷേപ പദ്ധതികളെ പറ്റിയുള്ള ബോധവത്കരണവും, പുതിയതായി ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ വേണ്ടിയുമുള്ള വിദഗ്ധാഭിപ്രായങ്ങളും ക്ലാസില്‍നിന്നു ലഭിക്കും.

ഡാലസ് സൗഹൃദ വേദി നടത്തുന്ന വിജ്ഞാന പ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി അജയകുമാറിനെ 972 900 3478 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

വാർത്ത∙ എബി മക്കപ്പുഴ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.