Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാൾ 19,29,21 തീയതികളിൽ

dalluspallyPic1

ഡാലസ്∙ വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഡാലസ് സെന്റ് മേരീസ് വലിയ പള്ളിയിലെ പെരുന്നാൾ ഓഗസ്റ്റ് 19,20,21 തീയതികളിൽ. ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കൺവൻഷൻ പ്രാസംഗികനുമായ റവ.ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) ആണ് ഈവർഷത്തെ പെരുന്നാളിനു മുഖ്യകാർമികത്വം വഹിക്കുന്നത്.

dalluspallyPic2

ഓഗസ്റ്റ് 19-ന് വെള്ളിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തിരുവചന ശുശ്രൂഷ എന്നിവയുണ്ടായിരിക്കും. 20-നു ശനിയാഴ്ച വൈകിട്ട് 6.30-നു സന്ധ്യാനമസ്കാരം, തിരുവചന ശുശ്രൂഷ, റാസ എന്നിവയുണ്ടായിരിക്കും. 21-നു ഞായറാഴ്ച വിശുദ്ധ കുർബാനയും നേർച്ച സദ്യയും, ഹാർവെസ്റ്റ് ഫെസ്റ്റിവലും ഉണ്ടായിരിക്കും.

dalluspallyPic3

വികാരി റവ.ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, കോർഡിനേറ്റർ എൽസൺ സാമുവേൽ എന്നിവർ തിരുനാളിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: