Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് വലിയ പള്ളിയിൽ പെരുന്നാളാഘോഷവും വചന ശുശ്രൂഷയും

dallas-1

ഡാലസ്∙ ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാൾ ഓഗസ്റ്റ് 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ വിപുലമായി കൊണ്ടാടുന്നതിന്റെ ഒരുക്കങ്ങൾ റവ. ഫാ. രാജു ഡാനിയേൽ, റോയി കൊടുവത്ത്, ജിജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങി. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ റവ. ഫാ.സക്കറിയാ നൈനാൻ പെരുന്നാൾ പ്രഭാഷകനും പ്രധാന കാർമ്മികനും ആയിരിക്കും.

ഓഗസ്റ്റ് 14ന് കൊടിയേറ്റവും, 19, 20 തീയതികളിൽ വൈകിട്ട് 7 മണി മുതൽ ആത്മീയ പ്രഭാഷണവും, റാസയും തുടർന്ന് 21ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് നേർച്ച വിളമ്പും നടക്കും. പെരുന്നാളിനോടനുബന്ധിച്ചു 20ന് ശനിയാഴ്ച കേരളാ സ്റ്റൈൽ തട്ടുകടയും ഉണ്ടായിരിക്കും.

ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്കു വിളവെടുപ്പ് ആഘോഷവും തുടർന്ന് നേർച്ച വിളമ്പും നടത്തും. ഡാലസിലുള്ള 7 ഇടവകകളിലെയും ഭക്ത ജനങ്ങൾ സംബന്ധിക്കുന്ന പെരുന്നാൾ നടത്തിപ്പിനായി ഇടവക മാനേജിങ് കമ്മിറ്റി വലിയ ക്രമീകരണങ്ങൾ നടത്തി വരുന്നു എന്ന് ഭദ്രാസന കൗൺസിൽ മെമ്പർ എൽസൺ സാമുവേൽ അറിയിച്ചു.

വാർത്ത ∙ ചാർളി വി. പടനിലം  

Your Rating: