Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് എക്യുമിനിക്കൽ ക്രിസ്ത്യൻ കൺവൻഷൻ സമാപിച്ചു

kecf-main

ഡാലസ് ∙ ഓഗസ്റ്റ് 5, 6, 7 തീയതികളിലായി കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പളളിയിൽ നടന്നു വന്നിരുന്ന 19–ാംമത് സംയുക്ത സുവിശേഷ കൺവൻഷൻ ഞായറാഴ്ച ഓഗസ്റ്റ് 7 ന് രാത്രിയിൽ നടന്ന കടശ്ശി യോഗത്തോടെ സമാപിച്ചു.

kecf6

കോട്ടയം സെന്റ് ജോൺ ഓർത്തഡോക്സ് ചർച്ച് വികാരിയും ധ്യാനഗുരുവും വേദ പണ്ഡിതനും പ്രസിദ്ധ സുവിശേഷ പ്രാസംഗീകനുമായ റവ. ഫാ. സഖറിയ നൈനാൻ അച്ചന്റെ ഹൃദയ സ്പർശിയായ വചന പ്രഘോഷണവും ക്വയർ ലീഡർ ജോൺ തോമസിന്റെ നേതൃത്വത്തിലുളള ഗായക സംഘത്തിന്റെ ശ്രുതിമധുര ഗാനാലാപനവും കൊണ്ട് അനുഗ്രഹീതവും ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പിയതുമായ ദേവാലയാന്തരീക്ഷത്തിൽ നടത്തപ്പെട്ടു.

kecf1

കൺവൻഷൻ ഡാലസ് – ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ 23 ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ നിന്നും എത്തി ചേർന്ന വിശ്വാസികൾക്ക് അവിസ്മരണീയമായ അനുഭവമായി.

kecf2

റവ. ഫാ. രാജു ദാനിയേൽ (പ്രസിഡന്റ്) റവ. വിജു വർഗീസ് (വൈസ് പ്രസിഡന്റ്) അലക്സ് അലക്സാണ്ടർ (സെക്രട്ടറി), ജിജി തോമസ് മാത്യു(ട്രസ്റ്റി), അലീഷ ജോൺസൺ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയത്.

kecf4

മൂന്ന് ദിവസമായി നടന്ന കൺവൻഷനിൽ വെരി. റവ. ഫാ. വി. എം. തോമസ്, റവ. ഡോ. ജോർജ് ജോസഫ്, റവ. നൈനാൻ ജേക്കബ്, റവ. അലക്സ് കെ. ചാക്കോ, റവ. ഫാ. ജോഷി, റവ. ഫാ. ഡോ. രാജൻ മാത്യു, റവ. ഷൈജു പി. ജോൺ തുടങ്ങിയ അച്ചന്മാരുടെ സാന്നിധ്യംകൊണ്ട് കൺവൻഷൻ അനുഗ്രഹീതമായി.

cc

വിവിധ ഇടവകകളിൽ നിന്നുളള അംഗങ്ങൾ പാഠം വായന, മധ്യസ്ഥ പ്രാർഥന തുടങ്ങിവർക്ക് നേതൃത്വം നൽകി.
സമാപന ദിവസം നടന്ന കൺവൻഷനിൽ കെഇസിഎഫ് പ്രസിഡന്റ് റവ. ഫാ. രാജ ദാനിയേൽ അച്ചൻ സ്വാഗതവും സെക്രട്ടറി അലക്സ് അലക്സാണ്ടർ നന്ദിയും പറഞ്ഞു.

kecf8

ഷിജു വി. ഏബ്രഹാം, ഷാജി രാമപുരം, ജെറിൻ സജുമോൻ, മാത്യു പി. ഏബ്രഹാം, സുശീല തോമസ്, ജോൺ വർഗീസ്, ബാബു സി. മാത്യു, സോണി ജേക്കബ്, സിസിൽ ചെറിയാൻ, നിബു കെ. തോമസ് തുടങ്ങിയവർ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചു.

കൺവൻഷന്റെ പ്രവർത്തനങ്ങൾക്ക് വിശ്വാസ സമൂഹം നൽകിയ സഹകരണത്തിന് പ്രസിഡന്റ് പ്രത്യേകം നന്ദി പറഞ്ഞു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating: