Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യം കൺവൻഷൻ ഒക്ടോബർ 14 മുതൽ

ഡാലസ്∙മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ 2016 ലെ വാർഷിക കൺവൻഷൻ ഒക്ടോബർ 14, 15, 16 തീയതികളിൽ നടക്കും. വെളളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ച വിശുദ്ധ കുർബാനയോടൊപ്പം കൺവൻഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷകൾ ഉണ്ടായിരിക്കും.

ഇടവക വികാരിമാരായ റവ. സജി പി. സി., റവ. മാത്യു ശമുവേൽ എന്നിവർ കൺവൻഷനു നേതൃത്വം നൽകും. പ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും ധ്യാനചിന്തകനുമായ റവ. സി. ജെ. തോമസ് മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

വിഷയം : ‘അനുതാപവും പുതുക്കവും’ തിരുവചനം ശ്രവിച്ച് ആത്മീയ പുതുക്കം പ്രാപിച്ച് അനുഗ്രഹീതരാകുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊളളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
ഇടവക വികാരിമാർ : റവ. സജി പി. സി : 214 412 7951,റവ. മാത്യു ശമുവേൽ :972 975 7468
ജേക്കബ് സി വർഗീസ്(കൺവീനർ) : 817 521 3519
‌‌റ്റോബിൻ മാത്യു(സെക്രട്ടറി) : 214 518 9509

വാർത്ത ∙ ജേക്കബ് സി. വർഗീസ്(കൊട്ടാരക്കര)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.