Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് മലയാളി അസോസിയേഷൻ ഓണാഘോഷം അഗതികളോടൊപ്പം

onam-01

ഡാലസ്∙ ആഗോളമലയാളികൾ സമൃദ്ധിയുടെയും വിശ്വസാഹോദര്യത്തിന്റെയും മഹനീയ മാതൃകയായ ഓണം ആഘോഷിക്കുമ്പോൾ ഡാലസ് മലയാളി അസോസിയേഷൻ തികച്ചും വ്യത്യസ്തമായി ഈ വർഷം ഓണം ആഘോഷിക്കുന്നു.

പ്രാദേശിക ഓണാഘോഷത്തോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന അഗതി മന്ദിരങ്ങളുടെ ഓണാഘോഷ ധനസഹായ വിതരണവും ഈ വർഷം മുതൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ചെക്ക് അസോസിയേഷൻ പ്രസിഡന്റ് ബിനോയി
സെബാസ്റ്റ്യൻ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനായ ഫിലിപ്പി ചാമത്തിലിനു നൽകി.

ഒറ്റപ്പാലം പാലിയേറ്റിവ് കെയർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർക്കായി പ്രവർത്തിക്കുന്ന തീരം തുടങ്ങി അഞ്ചു ജീവകാരുണ്യ കേന്ദ്രങ്ങൾക്കാണ് ഈ വർഷം ധനസഹായം നൽകിയത്. മലയാളികളുടെ അന്തർദേശീയ ഉത്സവമായ ഓണം ദരിദ്രന്റെയും സമ്പന്നന്റെയും സമാന മനസോടെയുള്ള കുട്ടു ചേരലാണ്. ഈ വിശ്വസന്ദേശം ഉൾകൊണ്ടാണ് ജീവകാരുണ്യപരമായ ഇത്തരം കർമ്മപരിപാടികളുമായി അസോസിയേഷൻ മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

ഓണം സഹമനുഷ്യരോടുള്ള സ്നേഹവും സഹാനുഭൂതിയുമാണെന്ന് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു. ഡാലസ് മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ മറ്റു സംഘടനകൾക്കും മാതൃകയാണെന്ന് അദേഹം പറഞ്ഞു.

വിദേശമലയാളികൾ ആഘോഷപൂർവ്വം ഓണമുണ്ണുമ്പോൾ കേരളത്തിലെ ദരിദ്രരായ സാധാരണക്കാരുടെ സ്മരണയും അവരെ സഹായിക്കുവാനുള്ള മനസും പ്രകടിപ്പിക്കേണ്ടതാണെന്ന് ഡിഎംഎ ട്രസ്റ്റ്ബോർഡംഗവും സാംസ്ക്കാരിക പ്രവർത്തകനുമായ ബിജു തോമസ് പറഞ്ഞു.

ദരിദ്രന്റെ കണ്ണീരൊപ്പുകയും കഴിയുന്നിടത്തോളം അവന്റെ ജീവിതത്തിനു സാന്ത്വനമേകുകയും ചെയ്വുമ്പോഴാണ് സംഘടനകളുടെ ശക്തിയും ദർശനവും കാര്യക്ഷമമാകുന്നതെന്ന് അസോസിയേഷൻ സെക്രട്ടറി സാം മത്തായി പറഞ്ഞു.
രവികുമാർ എടത്വ നന്ദി പ്രകാശിപ്പിച്ചു.
 

Your Rating: