Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുനരൈക്യ വാർഷികവും അനുസ്മരണ സമ്മേളനവും

img-01

ഡാലസ്∙ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങൾ 86 വർഷങ്ങൾക്ക് മുൻപു വിജയത്തിലെത്തിയതിന്റെ ഓർമ്മ ഡാലസ് മലങ്കര കത്തോലിക്കാ ഇടവകയിൽ പ്രത്യേക അനുസ്മരണ പരിപാടികളോടെ നടന്നു. ഇടവകയിലെ സജീവ സംഘടനയായ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. പ്രിൻസ് വി. സാമുവേൽ സ്വാഗതമർപ്പിച്ച ചടങ്ങിൽ അല്‍മായ സമൂഹത്തെ പ്രതിനിധീകരിച്ച് സാം ഫിലിപ്പ്, റോയി വർഗീസ് എന്നിവർ സഭയുടെ ചരിത്രത്തേയും സഭാ ശാസ്ത്രത്തേയും ബന്ധപ്പെടുത്തി സംസാരിച്ചു.

അധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിൽ കേരള ക്രൈസ്തവ സഭയിൽ ഉരുത്തിരിഞ്ഞ വിഘടനത്തിന്റെ ധാർമ്മികതയേയും അതിലൂടെ കേരള സഭ പഠിച്ച പാഠങ്ങളേയും അനുസ്മരിക്കുകയും നമ്മുടെ പിതാമഹന്മാർ നേടിയെടുത്ത അറിവിന്റെയും സഭാ കൂട്ടായ്മയെ കുറിച്ചുളള തീഷ്ണമായ ബോധ്യത്തിന്റെയും പിൻബലത്തിലാണ് ഈ പുനരൈക്യം സാധ്യമാക്കിത്തീർത്തതെന്ന് അഭിമാനിക്കുകയും ചെയ്തു. പിളർപ്പിന്റെ വഴിയിൽ നിന്ന് യോജിപ്പിന്റെ ശ്രമത്തിലേക്ക് വരാൻ എല്ലാ ക്രൈസ്തവ സഭാ സമൂഹങ്ങൾക്കും സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ജോർജ് ചെമ്പനാൽ അർപ്പിച്ച കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

വാർത്ത∙പി.പി.ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.