Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രതയിലാറാടിച്ച സംഗീത വിരുന്ന്

music2

കരോൾട്ടൻ(ഡാലസ്) ∙ ക്രൈസ്തവ സംഗീതാസ്വാദകരെ ഭക്തി സാഗരത്തിലാറാടിച്ച സംഗീത വിരുന്നിന് കരോൾട്ടൻ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ വേദിയായി. സെപ്റ്റംബർ 25 ഞായറാഴ്ച വൈകുന്നേരം ഡാലസ് ഫോർട്ട് വർത്ത്– മെട്രോപ്ലെക്സിലെ വിവിധ ചർച്ചുകളിൽനിന്നും നിരവധി പേരാണ് ക്രൈസ്തവ സംഗീത വിരുന്ന് ആസ്വദിക്കാനായി എത്തിച്ചേർന്നത്.

music4

ഫിലിപ്പ് ആൻഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനും ജോർജ് പി. തോമസിന്റെ പ്രാർത്ഥനയ്ക്കുശേഷം സംഗീത സായാഹ്നത്തിന് തുടക്കമായി. ഷെർളി വിക്ടർ ഏബ്രഹാം, ലിഡിയ, ബെക്സി, ഫിലിപ്പ് ആൻഡ്രൂസ് എന്നിവർ ചേർന്ന് ആലപിച്ച ആദ്യ ഗാനം തന്നെ ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്നതായിരുന്നു.

music-01

തുടർന്ന് അനുഗ്രഹീത ഗായകനും നിരവധി ഗാനങ്ങളുടെ രചയിതാവുമായ മാത്യു ജോണും സംഗീത ഉപകരണങ്ങളിൽ മാന്ത്രിക കൈവരലുകൾ ചലിപ്പിച്ചു. സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിച്ച സംഗീത സംവിധായകൻ സുനിൽ സോളമനും വിവിധ ഭാഷകളിൽ രൂപപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചപ്പോൾ ഹാളിലുണ്ടായിരുന്നവർ കരഘോഷത്തോടെയാണ് ഗായകസംഗങ്ങൾക്ക് ആവേശം പകർന്നത്.

Music5

ആദ്യ പകുതിയ്ക്കുശേഷം ഇന്ത്യയിൽ നിന്നും സന്ദർശനത്തിനെത്തിയ അലൻ കെ. റോയ് നടത്തിയ വചന പ്രഘോഷണവും അനുഭവസാക്ഷ്യവും ഏറെ ഹൃദ്യമായി. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന സംഗീത വിരുന്ന് ജിജി ചേതക്കലിന്റെ നന്ദി പ്രകാശനത്തോടും ജോർജ് പി. തോമസിന്റെ പ്രാർത്ഥനയോടും രാത്രി 9 മണിയോടെ സമാപിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.