Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടി

ottanthullal-3

ഡാലസ്∙ ഡാലസ് സൗഹൃദ വേദിയുടെ ഓണഘോഷ പരിപാടിയിലെ പുതുമ നിറഞ്ഞതും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഓട്ടന്‍തുള്ളല്‍ സദസ്സില്‍ വളരെ ഭംഗിയോട്‌ അവതരിപ്പിച്ചു.

ottamthullal

ഡാലസിലെ വിനോദ് ചെറിയാന്‍ മാസങ്ങളുടെ തയ്യാറെടുപ്പ്‌ നടത്തി തുള്ളല്‍ എന്ന കല സ്വായത്തമാക്കി. തുള്ളലിന് പറ്റിയ ആകാര ഭംഗിയോടെ ഡാലസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയിലേക്ക് കടന്നുവന്നപ്പോള്‍ കാണികള്‍ ഒന്നടങ്കം വലിയ കൈയടിയോടു കൂടിയാണ് ആസ്വദിച്ചത്.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ഡാലസില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം പത്തനാപുരം സ്വദേശിയും, ഡാലസ് സൗഹൃദ വേദിയുടെ ആക്റ്റീവ് മെമ്പര്‍ കൂടിയാണ്. ഗണപതി താളത്തിനനുസരിച്ചായിരുന്നു തുള്ളലുകാരന്‍ ചുവടുകളുടെ തുടക്കമിട്ടത്. പെയിന്റിങിൽ അസാമാന്യമായ പാടവം പുലര്‍ത്തി പോരുന് വിനോദിന്റെ സഹധര്‍മ്മിണി ഹെന്ന ജോര്‍ജ് ആയിരുന്നു വസ്ത്രസംവിധാനം നിർവ്വഹിച്ചത്.

രംഗാവതരണത്തില്‍ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള തുള്ളലില്‍ ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി പാട്ടു രചിച്ചതും ഈണം നല്‍കിയതും സാറ ചെറിയാന്‍ അലിമൂട്ടില്‍ ആയിരുന്നു. തരംഗിണി വൃത്തത്തിലും ഗണപതി താളത്തിലും ക്രമപ്പെടുത്തിയ തുള്ളലിന്റെ പാട്ടു ഓണത്തിനോട് അനുബന്ധിച്ചുള്ളതായിരുന്നു.

ottam

നര്‍ത്തകനും രണ്ട് പിന്‍പാട്ടുകാരും ചേര്‍ന്നവതരിപ്പിച്ച തുള്ളലില്‍ മദ്ദളം വായിച്ചത് പ്രശസ്ത പിന്നണി സംഗതജ്ഞനായ ഷാലു ഫിലിപ്പ് ആയിരുന്നു. എബ്രഹാം ഉമ്മന്‍ പാട്ടുകള്‍ ഏറ്റുപാടിയും, ഷാജി പത്തനാപുരം കൈമണി ഉപയോഗിച്ചും തുള്ളലുകാരനെ സഹായിച്ചു..

സാം കോശി, അനുപമ സാം,അലെന്‍ അശ്വിന്‍,അലക്സ് എന്നിവര്‍ അണിയറയില്‍ ഓരോ സീനും വളരെ സരസമായി അവതരിപ്പിച്ചു.

വാർത്ത∙ എബി മക്കപ്പുഴ 

Your Rating: