Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വർഷാചരണ കൺവെൻഷൻ

iranios

ഡാലസ്∙ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ 2016 സെപ്റ്റംബർ 9നും 10 നും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കരുണയുടെ വർഷാഘോഷ പരിപാടികളുടെ ഭാഗമായി സുവിശേഷ പ്രഭാഷണവും, കൺവൻഷനും നടത്തപ്പെടുന്നു.

മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപത സഹായ മെത്രാനും മാർ ഇവാനിയോസ് കോളജ്, അഞ്ചൽ സെന്റ് ജോൺസ് കോളജുകളിലെ മുൻ പ്രിൻസിപ്പാളുമായ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലിത്ത പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകും. 2015 നവംബറിലാണ് കരുണയുടെ വർഷാഘോഷങ്ങൾ ഡാലസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ ഇടവക മെത്രോപ്പോലീത്ത തോമസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തത്.

വികാരി ജോസഫ് നെടുമാങ്കുഴിയിൽ , ട്രസ്റ്റി വറുഗീസ് മാത്യു, സെക്രട്ടറി ജിം ചെറിയാൻ, കോർഡിനേറ്റർ മോൻസി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് :- 214 557 5245

വാർത്ത∙ പി. പി. ചെറിയാന്‍  

Your Rating: