Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പന്ത്രണ്ട് വയസ്സുകാരി മകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജയ്ക്ക് 15 വർഷം തടവ്

maya

ക്യൂൻസ് ∙ ഭർത്താവിന്റെ ആദ്യ ഭാര്യയിൽ നിന്നുളള പന്ത്രണ്ട് വയസ്സുകാരി മകളെ അതിക്രൂരമായ മർദ്ദനമുറകൾക്ക് വിധേയയാക്കിയ ഇന്ത്യൻ വംശജ ശീതൾ റാണോട്ടിനെ 15 വർഷത്തേക്ക് ജയിലിലടയ്ക്കുവാൻ ക്യൂൻസ് കോടതി വിധിച്ചു. ജൂലൈ 29 ന് ക്യൂൻസ് സുപ്രീം കോടതി ജഡ്ജി റിച്ചാർഡ് എൽ. ബുച്ചർ ശീതൾ കുറ്റക്കാരിയാണെന്ന് വിധിച്ചിരുന്നെങ്കിലും സെപ്റ്റംബർ 8 നാണ് ശിക്ഷ വിധിച്ചത്.

‘ഈവിൾ സ്റ്റെപ് മദർ ’ എന്നാണ് ക്യൂൻസ് ഡിസ്ട്രിക്റ്റ് അറ്റോർണി റിച്ചാർഡ് ബ്രൗൺ ശീതളിനെ വിശേഷിപ്പിച്ചത്.
രാജേഷ് റാണോട്ടിന്റെ ആദ്യ ഭാര്യയിലുളള മകൾ മായയെ രണ്ടു വർഷമാണ് (10 മുതൽ 12 വയസ്സു വരെ) രണ്ടാം വിവാഹം ചെയ്ത ശീതൾ അതിക്രൂരമായി പീഡിപ്പിച്ചത്.

പന്ത്രണ്ട് വയസ്സുളള കുട്ടിയുടെ തൂക്കം 58 പൗണ്ടായിരുന്നു. ശരിയായ ഭക്ഷണമോ വസ്ത്രമോ കുട്ടിക്ക് നൽകിയിരുന്നില്ല. തണുത്ത വെളളത്തിൽ കുളിക്കുവാൻ നിർബന്ധിക്കുക, കൈകൊണ്ടും മറ്റു പല ഉപകരണങ്ങൾ കൊണ്ടും കുട്ടിയെ മർദ്ദിക്കുക എന്നതു ശീതളിന് ഒരു വിനോദമായിരുന്നു. ഒരിക്കൽ കൈപ്പത്തി തല്ലിയൊടിച്ചു രക്തത്തിൽ കുളിച്ചു കിടന്നിരുന്ന മായയെ പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ രാജേഷും കുട്ടിയെ മർദ്ദിക്കുന്നത് പതിവാണ്. രാജേഷിനെതിരായ കേസ് കോടതിയിൽ വിസ്താരം പൂർത്തിയായിട്ടില്ല. മായയെ കൂടാതെ നാലു കുട്ടികളുളള ഇവർ ക്യൂൻസിൽ ഓസോൺ പാർക്കിനു സമീപമാണ് താമസിച്ചിരുന്നത്. കുട്ടികൾ ഇപ്പോൾ എംസിഎസ് കസ്റ്റഡിലാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: