Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലിന്റൻ – ട്രംപ് ആദ്യ ഡിബേറ്റ് ഇന്നു രാത്രി ന്യൂയോർക്കിൽ

debate-hillary-trump

ന്യൂയോർക്ക് ∙ 58–ാം അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പ്രധാന സ്ഥാനാർത്ഥികളായ ഹിലരി ക്ലിന്റൻ, ഡോണാൾഡ് ട്രംപ് ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് ഇന്നു രാത്രി ന്യൂയോർക്ക് ഹെംസ്റ്റെഡ് ഹോഫ്സ്ട്രാ യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.

അമേരിക്കൻ പ്രസിഡന്റ് പദത്തിലേയ്ക്കുയരാൻ പക്വതയും കഴിവും തെളിയിയ്ക്കാൻ ഡോണാൾഡ് ട്രംപിനും തന്റെ വിശ്വാസ്യത തെളിയിയ്ക്കാൻ ഹിലരി ക്ലിന്റനുമുളള ആദ്യ പൊതു അവസരമായി ഈ ഡിബേറ്റിനെ കാണ്ടേണ്ടിയിരിക്കുന്നു.

നിർണ്ണായകമായ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡിബേറ്റ് 800 ലക്ഷം ജനങ്ങൾ ടെലിവിഷനിലൂടെ വീക്ഷിയ്ക്കുയും വിലയിരുത്തുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

ന്യൂയോർക്ക് സമയം ഒൻപതിനാരംഭിക്കുന്ന ഡിബേറ്റ് 90 മിനിറ്റ് നേരം നീണ്ടു നിൽക്കും. എൻബിസി ടിവിയുടെ ആങ്കർ ലെസ്റ്റർ ഹോൾട്ട് ആയിരിക്കും ഡിബേറ്റ് നിയന്ത്രിക്കുന്നത്.

സുപ്രധാനമായ ഇന്നത്തെ ഡിബേറ്റ് പ്രമുഖ മാധ്യമങ്ങൾ ടെലികാസ്റ്റ് ചെയ്യും. എംബിസി, സിബിഎസ്, എൻബിസി, ഫോക്സ്, സിഎൻഎൻ, സി സ്ഥാൻ, പിബിഎസ്, എംഎസ്എൻബിസി, കൂടാതെ ഫേസ് ബുക്ക്, ട്വിറ്റർ ലൈവ് പ്രക്ഷേപണം നടത്തും.

അമേരിയ്ക്കയുടെ ഭാവിദിശ, സാമ്പത്തിക ഭദ്രത, രാജ്യ സുരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരിക്കും മോഡറേറ്റർ ലെസ്റ്റർ ഹോൾട്ട് ഡിബേറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.