Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെലവെയർവാലി സെന്റ് ജോൺസിൽ പെരുന്നാൾ

delaveyar-valley-stjohns-perunal

ഡെലവെയർവാലി(പെൻസിൽവേനിയ)∙ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ വി. യോഹന്നാൻ സ്നാപകന്റെ ഓർമ്മപ്പെരുന്നാൾ ഓഗസ്റ്റ് 26, 27, 28 (വെളളി, ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.

വെളളിയാഴ്ച വൈകിട്ട് 6.15ന് സന്ധ്യാനമസ്കാരത്തോടെ തുടക്കം. 7 ന് ദേവാലയ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. തുടർന്ന് ഫാ. ലാബി ജോർജ് പനയ്ക്കാമറ്റം സുവിശേഷ പ്രസംഗം നടത്തും.

ശനിയാഴ്ച 6ന് തുടങ്ങുന്ന സന്ധ്യാനമസ്കാരത്തിനും ഗാനശുശ്രൂഷയ്ക്കും ശേഷം നിരണം ഭദ്രാസന അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അനുഗ്രഹപ്രഭാഷണം നടത്തും.

ഞായറാഴ്ച 8.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന, റാസ, ആശീർവാദം, സ്നേഹ വിരുന്ന് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

വിവരങ്ങൾക്ക്:
വികാരി ഫാ. സിബി വർഗീസ് : 267 401 3732
ട്രസ്റ്റി തോമസ് വി. തൊമ്മൻ : 267 250 9939
സെക്രട്ടറി നൈനാൻ പൂവത്തൂർ : 610 931 3593 

Your Rating: