Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെൽമ ഓണാഘോഷം വർണ്ണാഭമായി

delma-onam

ഡെലവേർ∙ ഡെലവേർ മലയാളി അസ്സോസിയേഷന്റെ (ഡെൽമ) ഈ വർഷത്തെ ഓണാഘോഷം കേരളത്തനിമയാർന്ന വിവിധ കലാപരിപാടികളോടെ ഹോക്കസ്സിൻ ഹിന്ദു ടെംബിൾ ഓഡിറ്റോറിയത്തിൽ ഒക്ടോബർ ഒന്നിന് ആഘോഷിക്കപ്പെട്ടു. ഡെൽമ പ്രസിഡന്റ് മനോജ് വർഗീസ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. മുഖ്യ അതിഥി ഫോമയുടെ റീജണൽ വൈസ് പ്രസിഡന്റ് സാബു സക്കറിയ ചടങ്ങിൽ ഡെലവേർ നിവാസികൾക്ക് ഓണസന്ദേശം നൽകി. ചെണ്ടമേളം, താലപ്പൊലി, പൂക്കളം എന്നിവയുടെ അകമ്പടിയോടെ ഡെലവേർ നിവാസികൾ മഹാബലിയെ എതിരേറ്റു.

വിഭവ സമൃദ്ധമായ ഓണസദ്യ, കേരളത്തനിമയാർന്ന നൃത്തങ്ങൾ എന്നിവ ഓണാഘോഷത്തിനു പകിട്ടേകി. കേരളത്തിന്റെ തനതു കലകളായ തിരുവാതിരയും ഓട്ടൻ തുള്ളലും, കലാഭവൻ ജയന്റെ നാടൻ പാട്ടും, മിമിക്രയും പരിപാടിക്ക് കൊഴുപ്പേകി. ഓണസദ്യയക്കുള്ള രുചിയേറിയ വിഭവങ്ങൾ ഭവനങ്ങളിൽ നിന്നുകൊണ്ടുവന്നു.

വിവിധ കലാപരിപാടികൾ അരങ്ങേറി. ഫോമയുടെ സ്ഥാപക ജനറൽ സെക്രട്ടറി അനിയൻ ജോർജ്, കോട്ടയം അസോസിയേഷൻ അംഗങ്ങൾ, പരിപാടിയുടെ സ്പോൺസർമാർ എന്നിവർക്ക് ഡെൽമ ഭാരവാഹികൾ നന്ദി പറഞ്ഞു.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.