Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സെന്റ് മേരീസിൽ പരി. ദൈവമാതാവിന്റെ ദർശന തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു

dharshana-thirunal01

ഷിക്കാഗോ ∙ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരി. ദൈവമാതാവിന്റെ ദർശന തിരുനാൾ 2016 ഓഗസ്റ്റ് 7 മുതൽ 15 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ഓഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി മോൺ. തോമസ് മുളവനാലിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ആഘോഷമായ പാട്ടുകുർബാനയെ തുടർന്ന് കൊടിയേറി തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും വൈകുന്നേരം ആഘോഷമായ പാട്ടുകുർബാന, മാതാവിന്റെ നൊവേന, വചന പ്രഘോഷണം എന്നിവ നടന്നു.

dharshana-thirunal

വെളളിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന, നൊവേന, ഇടവകയിലെ കൂടാരയോഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ, കുട്ടികളുടെ ‍ഡാൻസ് എന്നിവ ഉണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന, നൊവേന, കപ്ലോൻ വാഴ്ച, സെന്റ് മേരീസ് ഇടവകയും സേക്രട്ട് ഹാർട്ട് ഇടവകയും അവതരിപ്പിച്ച സംഗീത നൃത്ത ഹാസ്യ സന്ധ്യ, സ്കിറ്റ്, മാജിക് ഷോ എന്നിവ ഉണ്ടായിരുന്നു. ഓഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് റവ. ഫാ. റെനി കട്ടേൽ അച്ചന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം, വാദ്യമേളം, കഴുന്ന്, അടിമ വയ്പ്പ്, ലേലം, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.

ഓഗസ്റ്റ് 15 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ക്നാനായ സെമിത്തേരിയിൽ വച്ച് ഒപ്പീസും തുടർന്ന് പളളിയിൽ വെച്ച് മരിച്ചവർക്കുവേണ്ടി കുർബാനയും ഉണ്ടായിരുന്നു. ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത് സിറിയക് കൂവക്കാട്ടിലും കുടുംബവുമാണ്. ഫ്രാൻസിസ് കിഴക്കേക്കുറ്റ്, ജനറൽ കൺവീനറും ജോയി ചെമ്മാച്ചേൽ ജോയിന്റ് കൺവീനറുമായുളള കമ്മറ്റികളാണ് തിരുനാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയത്.

വാർത്ത∙ ജോണിക്കുട്ടി ജോസഫ്

Your Rating: