Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയാൻ ഗുജറാത്തിക്ക് ഫെഡറൽ ജഡ്ജിയായി നിയമനം

diane-1

ന്യുയോർക്ക് ∙ ന്യുയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായി ഡയാൻ ഗുജറാത്തിയെ പ്രസിഡന്റ് ഒബാമ നിയമിച്ചു. സെപ്റ്റംബർ 13ന് നടത്തിയ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.
ഒരു മാസത്തിനുളളിൽ ഫെഡറൽ ജഡ്ജിയായി നിയമിക്കപ്പെടുന്ന രണ്ടാമത്തെ സൗത്ത് ഏഷ്യൻ അമേരിക്കൻ ജഡ്ജിയാണ് ഡയാൻ.

അമേരിക്കൻ ജനതയുടെ നീതി നിർവ്വഹണത്തിൽ ഡയാൻ നിർണ്ണായക പങ്കുവഹിക്കുമെന്ന് വിശ്വസിക്കുന്നതായി ഒബാമയുടെ നിയമന ഉത്തരവിൽ പറയുന്നു. ഫെഡറൽ ജഡ്ജിയായി മുസ്ലീം സമുദായംഗമായ അബിദ് ഖുറേഷിയെ ആദ്യമായി നിയമിച്ച് ഒബാമ നീതിന്യായ വ്യവസ്ഥയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരുന്നു.

2012 മുതൽ ന്യുയോർക്ക് യുഎസ് അറ്റോർണി ഓഫീസ് ക്രിമിനൽ വിഭാഗം ഡെപ്യൂട്ടി ചീഫായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ഡയാൻ. കൊളംബിയയിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ ഡയാൻ ദാമോദർ – റൂത്ത് ദമ്പതികളുടെ പുത്രിയാണ്. 1960ൽ ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്നുളള എംകോം ബിരുദധാരിയാണ് ദാമോദർ ഗുജറാത്തി.

സൗത്ത് ഏഷ്യയിൽ നിന്നുളള നിയമ വിദഗ്ദരെ ഫെഡറൽ ജഡ്ജിമാരായി നിയമിക്കുന്നതിൽ പ്രസിഡന്റ് ഒബാമയെ സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ അഭിനന്ദിച്ചു. ഒബാമയുടെ നാമനിർദ്ദേശം അതിവേഗം സെനറ്റ് അംഗീകരിച്ച നടപടിയേയും അസോസിയേഷൻ പ്രത്യേകം പ്രശംസിച്ചു. സംഘടനയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിലും ഡയാൻ പ്രവർത്തിച്ചിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: