Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദിലീപ് ഷോ 2017’ സാൻഫ്രാൻസിസ്കോയിൽ

dileep-show

കലിഫോർണിയ ∙ സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ ചാരിറ്റി ഫണ്ട് ധനശേഖരണാർത്ഥം ‘ദിലീപ് ഷോ 2017’ സാൻഫ്രാൻസിസ്കോയിൽ സംഘടിപ്പിയ്ക്കുമെന്ന് സിലിക്കോൺവാലി ലയൺസ് ക്ലബ് അധികൃതർ അറിയിച്ചു. 2017 മെയ് 5ന് സാൻമറ്റിയോ പെർഫോർമിങ് ആർട്ട്സ് സെന്റർ തീയേറ്ററിൽ വച്ചായിരിയ്ക്കും ദിലീപ് ഷോ സംഘടിപ്പിക്കുകയെന്ന് സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസും സെക്രട്ടറി ഗോപൻ ഗോപകുമാറും അറിയിച്ചു.

പ്രശസ്ത നടൻ ദിലീപിന്റെ സംഘത്തിൽ നമിത പ്രമോദ്, കാവ്യാ മാധവൻ, നാദിർഷ, റിമി ടോമി, രമേഷ് പിഷാരടി, ധർമ്മജൻ, സ്വാസിക, സുധീർ പറവൂർ, വിനോദ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ഏലൂർ ജോർജ്, സമദ് സുലൈമാൻ, റോഷൻ ചീറ്റൂർ, ശരത് ചന്ദ്രൻ (കീബോർഡ്), ശ്രീജിത്ത് (കൊറിയോഗ്രാഫർ) തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി സർവീസിലും ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിയ്ക്കുന്ന സിലിക്കോൺവാലി ഇന്ത്യൻ ലയൺസ് ക്ലബിന്റെ ഷോയിൽ നിന്നും ലഭ്യമാകുന്ന മുഴുവൻ ലാഭവും വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിയ്ക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

നോർത്തേൺ കലിഫോർണിയായിലെ എല്ലാ മലയാളികളും കുടുംബ സമേതം ദിലീപ് ഷോയിൽ പങ്കെടുത്തു വിജയിപ്പിയ്ക്കണമെന്ന് ലയൺസ് ക്ലബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനുമായി സെക്രട്ടറി ഗോപകുമാർ : 650 743 1151, ക്ലബ് പ്രസിഡന്റ് ജോർജ് വർഗീസ്: 408 829 1888, ട്രഷറർ സുജിത് ഐസക്ക് : 650 759 6364, സോൺ ചെയർ ജെയിംസ് വർഗീസ് : 650 826 4632 എന്നിവരുമായും ബന്ധപ്പെടാവുന്നതാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.