Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപതാ ഡയറക്ടറി 2016 പ്രകാശനം സെപ്റ്റംബർ 13ന് ചൊവ്വാഴ്ച

ഷിക്കാഗോ∙ സിറോ മലബാർ രൂപതയുടെ ഡയറക്ടറി 2016ന്റെ ഔദ്യോഗികമായ പ്രകാശന കർമ്മം സെപ്റ്റംബർ 13നു ചൊവ്വാഴ്ച സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. 2001 മാർച്ച് 13നു സ്ഥാപിതമായ ഷിക്കാഗോ സിറോ മലബാർ രൂപതയുടെ നാളിതുവരെയുള്ള വളർച്ചയുടെ വ്യത്യസ്ത തലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഡയറക്ടറി.

രൂപതയുടെ കീഴിലുള്ള ഇടവകകൾ, മിഷനുകൾ, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സെമിനാരിക്കാർ, സന്യാസി-സന്യാസിനി സമൂഹങ്ങൾ, വിവിധങ്ങളായ അപ്പോസ്തോലേറ്റുകൾ, സാർവ്വത്രിക സഭ, അമേരിക്കയിലെ കത്തോലിക്കാ സഭ, സിറോ മലബാർ ഹയരാർക്കി തുടങ്ങിയവയെക്കുറിച്ചുള്ള വിവിരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തിട്ടുണ്ട്.

രൂപതയുടെ ഘടനയും രൂപവും നിർണ്ണയിക്കുന്നതിൽ ഡയറക്ടറി സുപ്രധാന പങ്കുവഹിക്കുമെന്ന് രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അറിയിച്ചു.

വാര്‍ത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: