Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസ് ന്യുയോർക്കിൽ സെപ്റ്റംബർ 28 മുതൽ

senior-fellowship

ന്യുയോർക്ക് ∙ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസ് 2016 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ വരെ നടത്തപ്പെടുന്നു.
കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്നതു ന്യുയോർക്ക് സെന്റ് ജോൺസ് മാർതോമ ഇടവകയാണ്.

നോർത്ത് അമേരിക്ക – യൂറോപ്പ് മുൻ ഭദ്രാസന എപ്പിസ്കോപ്പയും കൊട്ടാരക്കര ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ്, റവ. ബൈജു മാർക്കോസ് (ലൂതറൻ സ്കൂൾ ഓഫ് തിയോളജി) റവ. ഡോ. ഫിലിപ്പ് വർഗീസ്, റവ. ഡെന്നി ഫിലിപ്പ് തുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ചുളള പഠന ക്ലാസുകൾക്ക് നേതൃത്വം നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.

കോൺഫറൻസിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് സെന്റ് ജോൺസ് മാർത്തോമ ചർച്ച് വികാരി റവ. ഐസക്ക് പി. കുര്യൻ - 718 450 2869 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: