Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസ് പോസ്റ്റൽ സർവ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കും

stamp

വാഷിംഗ്ടണ്‍∙ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിന്റെ ദീർഘകാല ആവശ്യം അംഗീകരിച്ചുകൊണ്ട് യുഎസ് പോസ്റ്റൽ സർവ്വീസ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി. ഓഗസ്റ്റ് 23ന് പോസ്റ്റൽ അധികൃതരാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

ക്രൈസ്തവ മുസ്‌ലിം ആഘോഷങ്ങളെ അനുസ്മരിക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പുകൾ പുറത്തിറക്കിയിരുന്നുവെങ്കിലും ആദ്യമായാണ് ഹൈന്ദവാഘോഷങ്ങളുടെ ഭാഗമായ ദീപാവലിയെ അനുസ്മരിക്കുന്നതിനു യുഎസ് പോസ്റ്റൽ സർവ്വീസ് സ്റ്റാമ്പു പുറത്തിറക്കിയത്. ഒരു സംഘം യുഎസ് കോൺഗ്രസ് അംഗങ്ങളും ഹൈന്ദവസമൂഹവും ഒത്തൊരുമിച്ചു കഴിഞ്ഞ 12 വർഷമായി നടത്തുന്ന പരിശ്രമങ്ങൾക്കൊടുവിലാണ് യുഎസ് പോസ്റ്റൽ സർവ്വീസ് ഇങ്ങനെയൊരു തീരുമാനം അംഗീകരിച്ചത്.

ഓരോ വർഷവും സിറ്റിസൺ സ്റ്റാമ്പ് അഡ്വൈസറി കമ്മിറ്റി മുമ്പാകെ ഏകദേശം 40,000 പുതിയ സ്റ്റാമ്പുകൾക്കുള്ള അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും 25 എണ്ണം മാത്രമാണ് പോസ്റ്റുമാസ്റ്റർ ജനറലിന് സമർപ്പിക്കുകയെന്ന് യുഎസ് പോസ്റ്റല്‍ പ്രതിനിധി മാർക്ക് സാന്റേഴ്സ് പറഞ്ഞു.

ന്യൂയോർക്കിൽ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കരോളിൻ മെലനിയാണ് കഴിഞ്ഞ വർഷം ദീപാവലി സ്റ്റാമ്പിന് അനുകൂലമായി റസലൂഷൻ കോൺഗ്രസിൽ അവതരിപ്പിച്ചത്. ഒരിഞ്ചു സമചതുരത്തിലുള്ള സ്റ്റാമ്പിന്റെ ഡിസൈൻ ഹൈന്ദവനേതാക്കളുമായി ചര്‍ച്ച ചെയ്താണ് അംഗീകരിച്ചത്. ദീപാവലി സ്റ്റാമ്പ് ഒക്ടേബർ അഞ്ചു മുതൽ പോസ്റ്റോഫീസുകളിൽ നിന്നും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഫോർ എവർ സ്റ്റാമ്പായിട്ടാണ് ദീപാവലി സ്റ്റാമ്പ് അംഗീകരിച്ചിരിക്കുന്നത്.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: