Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവന രഹിതർക്ക് കൈത്താങ്ങായി ഡിഎംഎ ചാരിറ്റി

dma-2

ഡിട്രോയിറ്റ്∙ കേരളത്തിൽ മാത്രമല്ല അമേരിക്കൻ മണ്ണിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകികൊണ്ട് മിഷിഗണിൽ കഴിഞ്ഞ 35ൽ പരം വർഷങ്ങളായി മലയാളികളുടെ ഇടയിൽ പ്രവത്തിക്കുന്ന, പ്രമുഖ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ ഭവന രഹിതർക്ക് വീട് വച്ചു നൽകി മാതൃകയാകുയാണ്.

dma-3

തങ്ങളുടെ ഒരു ദിവസത്തെ ജോലി സമയം (8 മണിക്കൂർ) ഡിഎംഎ. പ്രവർത്തകർ കമ്മ്യൂണിറ്റി സർവ്വീസായ ഹാബിറ്റാറ്റ് പ്രോജക്റ്റിന് നൽകി. 2016 ആഗസ്റ്റ്, 20 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് തന്നെ ക്ലിന്റൺ ടൗൺഷിപ്പിലുള്ള വീട് പണി നടക്കുന്ന സ്ഥലത്ത് വോളന്റിയർമാർ എത്തി. ഹാബിറ്റാറ്റ് പ്രോജക്റ്റ് കോൺട്രാക്റ്റർ പോൾ ആണ് വോളന്റിയർമാരെ സ്വീകരിച്ചത്. ഡിഎംഎയുടെ കോ ഓർഡിനേറ്റർമാർ സുദർശന കുറുപ്പും, സഞ്ചു കോയിത്തറയും സ്ഥലത്തെത്തിയിരുന്നു.

dma-4

അവരുടെ നേതൃത്വത്തിൽ ഡിഎംഎ പ്രസിഡന്റ് സൈജൻ ജോസഫ്, സെക്രട്ടറി നോബിൾ തോമസ്, ട്രഷറർ പ്രിൻസ് എബ്രഹാം, ഡിഎംഎയുടെ മുതിർന്ന നേതാക്കളായ മാത്യൂസ് ചെരുവിൽ,  കുര്യാക്കോസ് പോൾ, മുൻ സെക്രട്ടറി ആകാശ് എബ്രഹാം, മറ്റ് അംഗങ്ങളായ പ്രശാന്ത് ചന്ദ്രശേഖർ, അഭിലാഷ് പോൾ, യൂത്ത് അംഗങ്ങളായ വർക്കി പെരിയപുറത്ത്, ഹാനാ പോൾ, സൗരഭ് മോഹനചന്ദ്രൻ എന്നിവരും പങ്കെടുത്തു. ഡിഎംഎ യുടെ അംഗവും, ഫോമയുടെ നിയുക്ത ജോയിന്റ് സെക്രട്ടറിയുമായ വിനോദ് കൊണ്ടൂരും വോളന്റിയറായി എത്തി.

dma-charity

സ്വീകരണത്തിനു ശേഷം പോൾ എന്തൊക്കെയാണ് അന്നേ ദിവസത്തെ പരിപാടികളെന്നു വിശദീകരിച്ചു. ഒരോരുത്തരുടെ കഴിവുകളനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഒരു വശത്തെ മേൽക്കൂരയും, ജനലുകളും പിടിപ്പിച്ചപ്പോൾ തന്നെ സമയം ഉച്ചയോടടുത്തു. ഗ്രഹാതുരത്വമുണർത്തുന്ന വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറാണ് ഒരുക്കിയിരുന്നത്. ഉച്ചയൂണിന് ശേഷം ബാക്കി മേൽക്കൂരയും വശങ്ങളും പൂർത്തിയാക്കി. ഈ സമയം കൊണ്ട് പൊരിവെയിലത്തും ഏറ്റെടുത്ത പണി പൂർത്തിയാക്കിയതിൽ വോളന്റിയർമാരോട് അദ്ദേഹം നന്ദി പറഞ്ഞു.

വാർത്ത∙ നോബിൾ തോമസ് 

Your Rating: