Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കളവ് മുതലിനു സംരക്ഷണം നൽകിയ ‌നായയെ പൊലീസ് വെടിവച്ചു കൊന്നു

dog

ഡാലസ് ∙ യജമാനൻ മോഷ്ടിച്ചു കൊണ്ടുവന്ന കാറിനും മോഷണ വസ്തുക്കൾക്കും സംരക്ഷണം നൽകി നിന്നിരുന്ന നായയെ പൊലീസ് വെടിവച്ചു കൊന്നു. ഒക്ടോബർ 11 ചൊവ്വ അർധരാത്രിയിൽ ഡാലസിലെ ഫിറ്റ്സ് വ്യു അവന്യുവിലാണു സംഭവം.

വീടിനുമുൻപിൽ തോക്കുമായി ഒരാൾ നിൽക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിചേർന്നത്. തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ വീടിനു മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്നത് മോഷ്ടിച്ച കാറാണെന്നും അതോടൊപ്പം നിരവധി മോഷണ വസ്തുക്കളും ഉണ്ടെന്നും പൊലീസ് കണ്ടെത്തി.

കാറിനെ സമീപിക്കുന്നതിനോ വീടിനടുത്തേക്ക് പ്രവേശിക്കുന്നതിനോ കാവൽ നിന്നിരുന്ന നായ അനുവദിച്ചില്ല. മാത്രമല്ല പൊലീസിനെ ആക്രമിക്കുന്നതിനു നായ ശ്രമിച്ചു. കൂടുതലൊന്നും പൊലീസിന് ആലോചിക്കേണ്ടി വന്നില്ല. കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നായയെ പൊലീസിന്റെ തോക്കിൽ നിന്നും ചീറിപാഞ്ഞ വെടിയുണ്ട നിശബ്ദമാക്കി.

നായയുടെ പ്രതിരോധം തകർത്ത് അകത്തു പ്രവേശിച്ച പൊലീസ് നാലു പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.
സ്വയ രക്ഷാവാദം ഉയർത്തി നിരപരാധികളും നിരായുധരുമായ ചിലരെങ്കിലും പൊലിസിന്റെ തോക്കിനു മുമ്പിൽ പിടഞ്ഞു മരിച്ച സംഭവങ്ങളെക്കുറിച്ചുളള അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം കളളനാണെങ്കിലും യജമാന സ്നേഹത്തിന്റെ മുമ്പിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നായയുടെ മരണത്തെക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു. ഹാൾട്ടൻ സിറ്റി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃഗസ്നേഹികളുടെ വൻ പ്രതിഷേധം മുന്നിൽ കണ്ടു കൊണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.