Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൊണാൾഡ് ട്രംപിന്റെ ലീഡ് ഉയരുന്നു!

trump-1

ഒഹായൊ ∙ റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷനുശേഷം ട്രംപിന്റെ സാധ്യതകൾക്ക് മങ്ങൽ ഏൽക്കുകയും ഡെമോക്രാറ്റിക്ക് നാഷണൽ കൺവൻഷനുശേഷം ഹിലറിയുടെ സാധ്യതകൾക്ക് തിളക്കം വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽനിന്നും ഇരുവരുടേയും ജനപിന്തുണയിൽ ഇപ്പോൾ അപ്രതീക്ഷിത വ്യതിയാനമാണ് സംഭവിച്ചിട്ടുളളതെന്ന് സർവ്വേ റിപ്പോർട്ടുകൾ.

സെപ്റ്റംബർ 11 മെമ്മോറിയൽ ചടങ്ങിൽ ഹിലറിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹിലറിയുടെ ആരോഗ്യത്തെക്കുറിച്ചു ആശങ്ക ഉയർത്തിയിരുന്നു. തുടർന്ന് നടന്ന സർവ്വേയിൽ ട്രംപിന്റെ ലീഡ് ഹിലറിയേക്കാൾ 6.1 % വർദ്ധിച്ചു. തലേദിവസം ട്രംപിന്റെ അനുയായികളെ കുറിച്ചു ഹിലറി നടത്തിയ പ്രസ്താവനയും ട്രംപിന് അനുകൂല ഘടകമായി. സെപ്റ്റംബർ 14ന് അമേരിക്കയിലെ ഒരു പ്രധാന പത്രം നടത്തിയ തിരഞ്ഞെടുപ്പു സർവ്വേയിൽ ഹിലറിയെ പിന്തളളി ട്രംപ് ലീഡ് വർദ്ധിപ്പിച്ചിരുന്നു.

ട്രംപിന് 46.7 ശതമാനം ലഭിച്ചപ്പോൾ ഹിലറിക്ക് 42 ശതമാനം മാത്രമാണ് പിന്തുണ ലഭിച്ചത്. വീണ്ടും 5 പോയിന്റ് ലീഡ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അറാഴ്ചയോളം മാത്രം ശേഷിച്ചിരിക്കെ ട്രംപിന്റെ മുന്നേറ്റം ഹിലറി ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി. ന്യൂമോണിയ ബാധിച്ച് വിശ്രമത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഹില്ലരി സജീവമായാലും ക്ലിന്റൻ ഫൗണ്ടേഷൻ, ഇ- മെയിൽ വിവാദം എന്നിവ ഹിലറിയുടെ മുന്നോട്ടുളള കുതിപ്പിന് എത്രമാത്രം കുച്ചുവിലങ്ങിടും എന്ന് അനുയായികൾ ആശങ്കയോടെയാണ് നോക്കി കാണുന്നത്.

തുടർച്ചയായി 8 വർഷത്തെ ഭരണത്തിനുശേഷം വോട്ടർമാർ വീണ്ടും ഡമോക്രാറ്റിക് പാർട്ടിയെ അധികാരത്തിലേറ്റുമോ, അതോ കഴിഞ്ഞകാല ചരിത്രം ആവർത്തിച്ചു റിപ്പബ്ലിക്കൻ പാർട്ടിയെ അധികാരത്തിലേറ്റുമോ എന്നതു പ്രവചനാതീതമാണ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: