Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടര്‍ നിഷാ പിള്ളയ്ക്ക് കാര്‍ഡിയോളജി ഡിപ്ലോമേറ്റ് പദവി

nisha-pilla

ന്യൂയോര്‍ക്ക്∙ ഹൃദ്രോഗ ചികിത്സാ രംഗത്ത് സ്‌തുത്യര്‍ഹമായ പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ നിഷാ പിള്ള അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ഡിപ്ലോമേറ്റ് പദവിക്ക് അര്‍ഹയായി.

കോട്ടയം മെഡിക്കള്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോ. നിഷ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ സാന്‍‌ഫ്രാന്‍സിസ്‌കോയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ വൈല്‍ കോര്‍ണേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാര്‍ഡിയോവാസ്‌കുലര്‍ ഡിസീസസില്‍ ബിരുദാനന്തര ബിരുദം നേടി.

2006ല്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയില്‍ നിന്ന് ഫെലോഷിപ്പിന് അര്‍ഹയായി. അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്റെ 'വിമന്‍ ഇന്‍ കാര്‍ഡിയോളജി' അവാര്‍ഡ്, ഹെല്‍‌ത്ത് ഗ്രേഡ്സ് യുഎസ്എയില്‍ നിന്ന് കം‌പാഷനേറ്റ് ഫിസിഷ്യന്‍ റെക്കഗ്‌നിഷന്‍, നിരവധി തവണ പേഷ്യന്റ്സ് ചോയ്സ് അവാര്‍ഡുകള്‍, ട്രൈസ്റ്റേറ്റ് എക്സലന്‍സ് അവാര്‍ഡ് ഇന്‍ മെഡിസിന്‍, ചെയര്‍മാന്‍സ് അവാര്‍ഡ് ഫോര്‍ ടീച്ചിങ് തുടങ്ങി നിരവധി ബഹുമതികള്‍ ഡോ. നിഷ നേടിയിട്ടുണ്ട്. സ്‌ത്രീകളിലെ ഹൃദ്രോഗങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങള്‍ അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷന്‍ കോണ്‍ഫറന്‍സില്‍ പ്രബന്ധമായി അവതരിപ്പിച്ചിട്ടുണ്ട്. 

ഇപ്പോള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വിമന്‍സ് കൗണ്‍സില്‍ അംഗമാണ്. നോര്‍ത്ത്‌വെല്‍ ഹെല്‍ത്ത് സിസ്റ്റത്തിനു കീഴിലുള്ള റീഗോ പാര്‍ക്ക് കാര്‍ഡിയാക്ക് സെന്ററിന്റെ ഡയറക്ടറും, ലോംഗ് ഐലന്റ് ജ്വീഷ് ഹോസ്‌പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗം ഫാക്കല്‍റ്റിയുമാണ് ഡോ. നിഷാ പിള്ള. nisha-pillaകൂടുതല്‍ വിവരങ്ങള്‍ക്ക്: 718 470 7330, 718 975 5220.

വാർത്ത∙ മൊയ്തീന്‍ പുത്തന്‍‌ചിറ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.