Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 1 മുതൽ 9 വരെ

dallas-navarathri

ഡാലസ് ∙ ഡാലസിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 1 മുതൽ 9 വരെ ഇർവിങ്ങ് മക്കാർതറിലുളള രാധാ ഗോവിന്ദ് ധാമ്മിൽ വെച്ച് നടത്തപ്പെടും. ശ്രീരാമൻ രാവണനേയും ദുർഗാദേവി മഹിഷാസുരനേയും വധിച്ച് തിന്മയുടെ മേൽ നന്മയുടെ ജയം ഘോഷിക്കുന്ന സ്മരണ പുതുക്കുന്നതിനാണ് ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒക്ടോബർ 1 മുതൽ 9 വരെ വൈകിട്ട് 7.30 മുതൽ 11 വരെ വിവിധ പൂജകൾ, കീർത്തനങ്ങൾ തുടർന്ന് ഡാൻഡിയ ഡാൻസ് എന്നീ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഉത്സവങ്ങളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ലഘുഭക്ഷണ ശാലകളും വിവിധ സ്റ്റോളുകളും ക്രമീകരിച്ചിട്ടുണ്ട്. നവരാത്ര ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും 469 909 1008 ഫോൺ നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.