Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്കോയുടെ കോളജ് വിദ്യാഭ്യാസ വർക്ക്ഷോപ്പ് ഒക്ടോബർ 2ന്

echo-educational-workshop

ന്യൂയോർക്ക്∙സാമൂഹ്യരംഗത്തെ നിരവധി മേഖലകളെ സാധാരണ പൗരന്മാർക്ക് പരിചയപ്പെടുത്തുകയും ബോധവാൻമാരാക്കുകയും ചെയ്യുക വഴി കുറഞ്ഞ കാലം കൊണ്ട് അമേരിക്കൻ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയെടുത്ത എക്കോ(ENHANCE COMMUNITY THROUGH HARMONIOUS OUTREACH)യുടെ ആഭിമുഖ്യത്തിൽ കോളേജ് എഡ്യുക്കേഷൻ വർക്ക്ഷോപ്പ് ഒക്ടോബർ 2 ഞായറാഴ്ച 2.30 മുതൽ ഫ്ളോറൽ പാർക്കിലുള്ള ടൈസൻ സെന്ററിൽ നടത്തും.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടിയിൽ

1. ഫൈനാൻഷ്യൽ എയിഡിന്റെ അടിസ്ഥാനം, 2. വിവിധതരം സ്കോളർഷിപ്പ്, ഗ്രാന്റ്, 3. സ്കോളർഷിപ്പ് ഗ്രാന്റ് എന്നിവയുടെ ഉറവിടം 4. സ്കോളർഷിപ്പ് കണ്ടുപിടിക്കുക 5. അപേക്ഷാഫോറവും പ്രക്രിയകളും 6. കോളേജ് നിയമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയസമ്പന്നരായ JAN AND TONY ESPOSITO (LEARNER ESPOSITOCOLLEGE CONSULTANTS INC) എന്നിവർ നേതൃത്വം നൽകി.

പ്രവേശനപരീക്ഷകൾക്കും മറ്റും എപ്പോൾ എങ്ങനെ തയ്യാറാവണം, SAT -യിൽ അടുത്തയിടെ വന്ന മാറ്റങ്ങൾ തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്ന ചർച്ചകൾക്ക് FRANK.S.POMILLA (PRESIDENT - TEST TAKERS) നേതൃത്വം നൽകും. യോഗ്യത നേടുന്ന അപേക്ഷാർത്ഥികളെ SAT PREPARATORY COURSE ലേക്ക് ചേർക്കുന്നതാണെന്നും സ്കോളർഷിപ്പ് സംവിധാനം ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

കോളേജ് വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥി-വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന ഈ വർക്ക്ഷോപ്പിലേക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ECHO യുടെ ഭാരവാഹികൾ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ഡോ. തോമസ് മാത്യു (516) 3958523, ബിജു ചാക്കോ (516) 9964611, കോപ്പാറ സാമുവേൽ (516) 993 1355, വർഗീസ് ജോൺ (917) 291 6444, സാബു ലൂക്കോസ് (516) 902 4300. ബിജു ചെറിയാൻ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.