Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്യുമെനിക്കൽ ചാരിറ്റി കിക്കോഫ് വൻ വിജയം

ecumenical-charity-kickoff

ഫിലഡൽഫിയ ∙ എക്യുമിനിക്കൽ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന ചാരിറ്റി കൂട്ടയോട്ടം സെപ്റ്റംബർ 17നു നിഷാമി സ്റ്റേറ്റ് പാർക്കിൽ നടത്തപ്പെടുന്നു. ഈ കൂട്ടയോട്ടത്തിന്റെ കിക്കോഫ് ഓഗസ്റ്റ് 21 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് യാക്കോബായ ചർച്ചിൽ ആരാധന മധ്യേ നടത്തപ്പെട്ടു. വികാരി റവ. ഫാ. ജോയി ജോൺ എക്യുമിനിക്കൽ സെക്രട്ടറി സുരേഷിനും 5 k Run ധനശേഖരണ കൺവീനർ അറ്റോർണി ജോസ് കുന്നേലിനും നൽകികൊണ്ട് നിർവ്വഹിച്ചു. തദവസരത്തിൽ റവ. ഫാ. ജോസ് ദാനിയേൽ ഇടവക സെക്രട്ടറി ജോഷി കുര്യാക്കോസ്, ജയിംസ് പീറ്റർ, തോമസ് കുട്ടി വർഗീസ്, ചെറിയാൻ കോശി, സ്റ്റാൻലി ജോൺ, ജീമോൻ ജോർജ്, മാത്യു ചന്ദനശ്ശേരി, ഷീലാ ജോർജ്, ഷീനാമോൾ മാത്യൂസ്, സാബു സ്കറിയ എന്നിവർ സന്നിഹിത രായിരുന്നു. സെന്റ് പീറ്റേഴ്സ് ഇടവകയിൽ നിന്നും 100 ൽപ്പരം അംഗങ്ങളുടെ രജിസ്ട്രേഷൻ അന്നേ ദിവസം ലഭിച്ചു.

സാഹോദര്യ പട്ടണമായ ഫിലഡൽഫിയായിൽ ആദ്യമായി ആണ് ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ച് തദ്ദേശീകളായ ആളുകളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ധനസമാഹരണം നടത്തുന്നത്. ഇതിനോടകം 30,000 ഡോളർ സ്പോൺസർഷിപ്പിനത്തിൽ സമാഹരിക്കാൻ സാധിച്ചതായി ധനസമാഹരണ കൺ‍വീനർ അറ്റോർണി ജോസ് കുന്നേൽ അറിയിച്ചു.

പരിപാടി നടക്കുന്നതിന് മൂന്നാഴ്ച മുൻപ് തന്നെ 1000 പേരെ പ്രതീക്ഷിക്കുന്ന കൂട്ടയോട്ടത്തിലേക്ക് 600 പേർ രജിസ്ട്രർ കഴിഞ്ഞതായി രജിസ്ട്രേഷൻ കൺവീനർ സ്മിതാ മാത്യു അറിയിച്ചു. അമേരിക്കൻ മാധ്യമങ്ങളിൽ നിന്നും ഇന്ത്യൻ ദൃശ്യ അച്ചടി മാധ്യമങ്ങളിൽ നിന്നും വളരെ നല്ല രീതിയിൽ ഉളള വാർത്ത പ്രാധാന്യം ലഭിച്ചു കൊണ്ടിരിക്കുന്നതായി കൂട്ടയോട്ടത്തിന്റെ പബ്ലിസിറ്റി കൺവീനർ സന്തോഷ് ഏബ്രഹാം അറിയിച്ചു. ഫിലഡൽഫിയായിലെ മലയാളി സമൂഹം ഒന്നടങ്കം ഈ പരിപാടി ഏറ്റെടുത്ത് ഇതൊരു ജനകീയ പരിപാടി ആക്കി മാറ്റിയതായി ഈ വർഷത്തെ എക്യുമിനിക്കൽ ചാരിറ്റി 5 k കൺവീനർ ബെന്നി കൊട്ടാരത്തിൽ അറിയിച്ചു. ഈ വാർത്ത അറിയിച്ചത് പിആർഒ സന്തോഷ് ഏബ്രഹാം.

കൂടുതൽ വിവരങ്ങൾക്ക് :
റവ. ഫാ. ഷിബു വി. മത്തായി : 312 927 7045
ബെന്നി കൊട്ടാരത്തിൽ : 267 237 4119
അറ്റോർമി ജോസ് കുന്നേൽ : 215 681 8679
സ്മിതാ മാത്യു : 215 901 7631

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: