Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഡ്മണ്ടൻ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

edmandan-st-alphonsa-church-thirunal2

എഡ്മണ്ടൻ (കാനഡ)∙ എഡ്മണ്ടനിലെ സെന്റ് അൽഫോൻസാ സിറോ മലബാർ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 30,31 തീയതികളിൽ ഇടവക തിരുനാളായി ആഘോഷിച്ചു. 27 പ്രസുദേന്തിമാർ ഏറ്റെടുത്ത് നടത്തിയ തിരുനാൾ കർമ്മങ്ങൾക്ക് കാനഡ എക്സാർക്കേറ്റ് ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ നേതൃത്വം നൽകി. ഇടവക വികാരി റവ.ഫാ. ഡോ. ജോൺ കുടിയിരുപ്പിൽ സഹകാർമികനായിരുന്നു.

edmandan-st-alphonsa-church-thirunal3

ജൂലൈ 30നു നടന്ന തിരുനാൾ കുർബാനയ്ക്കു മധ്യേ എട്ടു കുട്ടികൾക്കു പ്രഥമ ദിവ്യകാരുണ്യവും, 11 കുട്ടികൾക്ക് സ്ഥൈര്യലേപനവും നൽകി. വി. കുർബാനയ്ക്കുശേഷം അൽഫോൻസാമ്മയുടെ തിരുനാളിന്റെ കൊടിയേറ്റ് പിതാവ് നിർവഹിച്ചു തുടർന്ന് ലദീഞ്ഞും, അതിനെ തുടർന്ന് ആദ്യകുർബാന സ്വീകരിച്ച കുട്ടികളെ അനുമോദിക്കൽ ചടങ്ങും നടന്നു.

edmandan-st-alphonsa-church-thirunal1

ജൂലൈ 31നു തിരുനാളിന്റെ അവസാന ദിവസം നടന്ന ശുശ്രൂഷയിൽ ഫാ. പാട്രിക് ബാസ്കയും സഹകാർമികനായിരുന്നു. വി. കുർബാന മധ്യേ നമ്മളിൽ ഒരാളെപോലെ, ജനിച്ച്, ജീവിച്ച അൽഫോൻസാമ്മ വിശുദ്ധയായത്, സ്വന്തം ജീവിതത്തിൽ ഏറ്റെടുത്ത സഹനത്തിലൂടെയും, ത്യാഗ പ്രവർത്തിയിലൂടെയുമാണെന്ന് ജോസ് പിതാവ് ഓർമ്മിപ്പിച്ചു.

edmandan-st-alphonsa-church-thirunal4

വചനശുശ്രൂഷയെ തുടർന്ന് ആഘോഷമായ പ്രസുദേന്തി വാഴ്വും നടന്നു. കുർബാനയെ തുടർന്ന് നടത്തിയ വർണ്ണാഭമായ പ്രദക്ഷിണം നാട്ടുകാരുടെ കണ്ണുകൾക്ക് ഇമ്പമായ കാഴ്ചയായിരുന്നു. ചെണ്ടമേളത്തിന്റേയും, താലപ്പൊലിയേന്തിയ കുട്ടികളുടേയും അകമ്പടിയോടെയായിരുന്നു പ്രദക്ഷിണം. തുടർന്ന് ലദീഞ്ഞും, നേർച്ചയും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. കഴുന്നെടുക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു. എണ്ണൂറോളം വിശ്വാസികൾ അൽഫോൻസാമ്മയുടെ തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹീതരായി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating: