Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസ് കേരള അസോസിയേഷൻ എഡ്യുക്കേഷൻ അവാർഡ് വിതരണം : സെപ്റ്റംബർ 17ന്

education

ഡാലസ് ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ് മെംബർമാരുടെ മക്കളിൽ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിലുളള സമർത്ഥരായ വിദ്യാർത്ഥികൾക്കു ക്യാഷ് അവാർഡ് നൽകി ആദരിക്കുന്നു. റെയ്ന കാരേക്കാട്ടിൽ, സാമിന ഏബ്രഹാം (ഗ്രേഡ് 5, ഒന്നും, രണ്ടും) ഷെറിൽ ജോർജ്, അലിഷ സെബാസ്റ്റ്യൻ (ഗ്രേഡ് 8, ഒന്നും രണ്ടും), ദിവ്യ പട്ടത്തിൽ, ആഷ് ലി ഏബ്രഹാം (ഗ്രേഡ് 12, ഒന്നും രണ്ടും) എന്നീ വിദ്യാർത്ഥികളാണ് അവാർഡിനർഹരായിട്ടുളളതെന്ന് അസോസിയേഷൻ ഭാരവാഹികളായ ഷിജു ഏബ്രഹാം, റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു.

കോപ്പൽ സെന്റ് അൽഫോൻസാ കാത്തലിക്ക് ചർച്ച് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 17 ന് ഓണാഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങിൽ മുൻ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിളള അവാർഡ് വിതരണം ചെയ്യും. ഓണാഘോഷങ്ങളിലും അവാർഡ് ദാന ചടങ്ങിലും സംബന്ധിക്കുന്നതിന് എല്ലാവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
സോണിയ തോമസ് : 972 765 0308
റോയ് കൊടുവത്ത് : 972 569 7165
ഷാജു ഏബ്രഹാം : 214 929 3570

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: