Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തിൽ ലഭിച്ചത് പുതിയൊരു വീട്

house-gift

ഡാലസ് ∙ എഡ്‌വിൻ ഹവാർഡിന് 92ാം ജന്മദിന സമ്മാനമായി ലഭിച്ചത് പുതിയൊരു വീട്. അറുപത് വർഷം ഡാലസ് ലേക്ക് ഹീഡിലുളള വീട്ടിൽ താമസിച്ചു നാലു ചുമരുക്കൾക്കുളളിൽ വളർത്തിയെടുത്തതു ഏഴ് മക്കളെ. ഭർത്താവുമൊത്ത് എഡ്‌വിൻ 60 വർഷങ്ങൾക്ക് മുമ്പ് 7000 ഡോളറിന് വാങ്ങിയ വീടായിരുന്നുവത്. രണ്ട് ബെഡ് റൂമും ഒരു ബാത്ത് റൂമുളള വീട്ടിൽ 7 മക്കളെ വളർത്തിയെടുത്തപ്പോൾ അവർക്ക് സ്നേഹം മാത്രമാണ് നൽകുവാൻ കഴിഞ്ഞതെന്ന് എഡ്‌വിൻ ഓർക്കുന്നു.

അറുപത് വർഷം സന്തോഷത്തോടെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം താമസിച്ച വീടിന്റെ ചുമരുകൾ ആഴ്ചക്കുളളിൽ നിലമ്പതിക്കും. അവിടെ അതേ സ്ഥാനത്തു പുതിയൊരു വീട് എഡ്‌വിന് വേണ്ടി ഉയരുമെന്ന് സിറ്റി അധികൃതർ പറഞ്ഞു. ഡാലസ് സിറ്റിയുടെ പ്രത്യേക പ്രോജക്റ്റായ ഹോം റി കൺസ്ട്രഷൻ പ്രോഗ്രാമിൽ 2014ൽ എഡ്‌വിൻ നൽകിയ അപേക്ഷയാണ് പുതിയ വീടിന്റെ നിർമ്മാണ പ്രവർത്തനത്തിന് തുണയായത്.

പണി പൂർത്തിയാക്കുന്നതുവരെ മകളുടെ കൂടെ താമസിക്കുമെന്ന് എഡ്‌വിൻ പറയുന്നു. 2017ൽ ഫെബ്രുവരിയിൽ പുതിയ വീടിന്റെ താക്കോൽ ലഭിക്കും. തൊണ്ണൂറ്റിരണ്ടാമത്തെ വയസ്സിൽ ലഭിച്ച ജന്മദിനസമ്മാനം ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളിൽ ഒന്നായിരിക്കുമെന്ന് എഡ്‌വിൻ പറയുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.