Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എമിറേറ്റ്‌സ് വിമാന സര്‍വ്വീസ് ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയിലില്‍ നിന്നും ആരംഭിക്കുന്നു

aeroplane

മയാമി∙ ബീച്ചുകളുടെ പറുദീസ എന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്ത് ഫ്‌ളോറിഡയിലെ ഫോര്‍ട്ട്‌ ലോഡര്‍ഡെയില്‍- ഹോളിവുഡ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഡിസംബര്‍ 15 മുതല്‍ എമിറേറ്റ്‌സ് വിമാനം ദുബായ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങുന്നു.

അമേരിക്കയില്‍ നിന്നുള്ള എമിറേറ്റ്‌സിന്റെ പതിനോന്നാമത്തെ വിമാന സര്‍വ്വീസിന് തുടക്കമാകുമ്പോൾ മയാമി മുതല്‍ ഫോര്‍ട്ട്മയേര്‍സ് - നേപ്പിള്‍സ് വരെയുള്ള യാത്രക്കാര്‍ക്ക് ഇത് സൗകര്യമായിരിക്കും.
എല്ലാ ദിവസവും രാവിലെ മൂന്നുമണിക്ക് (ലോക്കല്‍ സമയം) ഇ. കെ 213 വിമാനം ദുബായില്‍ നിന്നും പുറപ്പെട്ട് പതിനാല് മണിക്കുര്‍ 20 മിനിറ്റ് സഞ്ചരിച്ച് രാവിലെ 10.20ന് (ലോക്കല്‍ സമയം) ഫോര്‍ട്ട്‌ ലോഡര്‍ഡെയിലില്‍ എത്തിച്ചേരും.

തിരിച്ച് ദിവസവും (ഇ. കെ.214) വൈകുന്നേരം 8.20ന് (ലോക്കല്‍ സമയം) ഫോര്‍ട്ട്‌ ലോഡര്‍ഡെയിലില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം 7.40ന് (ലോക്കല്‍ സമയം) ദുബായില്‍ എത്തിച്ചേരും. ഇപ്പോള്‍ മയാമി രാജ്യാന്തര വിമാനത്താവളിത്തിൽനിന്ന് ഖത്തര്‍ എയര്‍വേഴ്‌സ് ദോഹയ്ക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.

എമിറേറ്റ്‌സിന്റെ ഈ പുതിയ സര്‍വ്വീസ് വഴി ഇന്ത്യയിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമായി തീരുമെന്ന പ്രതീക്ഷയിലാണ് മലയാളി സമൂഹം.

വാർത്ത∙ ജോയി കുറ്റ്യാനി 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.