Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിന് അവകാശമുണ്ട് : കോടതി

മിഷിഗൺ ∙ സ്ഥാപനങ്ങളിൽ നിലവിലുളള ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതിന് ഉടമസ്ഥർക്ക് അവകാശമുണ്ടെന്നും ഇതു ഫെഡറൽ നിയമ ലംഘനമല്ലെന്നും മിഷിഗൺ യുഎസ് ഫെഡറൽ ജഡ്ജി സീൻ എഫ്. കോക്സ് ഉത്തരവിട്ടു.

ക്രിസ്ത്യൻ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുളള ഫ്യൂണറൽ ഹോമിൽ 2007ൽ പുരുഷനായി ജോലിയിൽ പ്രവേശിച്ച ആന്റണി സ്റ്റീഫൻ 2013 മുതൽ സ്ത്രീകളുടെ വേഷം ധരിച്ചു ജോലിക്ക് ഹാജരാകുവാൻ തുടങ്ങിയതാണ് പിരിച്ചുവിടലിൽ കലാശിച്ചത്. പേര് എയ്മി എന്നാക്കി മാറ്റുകയും ചെയ്തു. ഫ്യൂണറൽ ഹോം ഡയറക്ടർ ആന്റണിക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു.

പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിച്ചിരിക്കുന്നവരുമായി ഇടപെടുമ്പോൾ പുരുഷൻ സ്ത്രീ വേഷം ധരിക്കുന്നത് ഉചിതമല്ലെന്ന് ഫ്യൂണറൽ ഹോം ഡയറക്ടർ ആന്റണിയെ പറഞ്ഞു ബോധ്യപ്പെടുത്തുവാൻ ശ്രമിച്ചു. ജോലിയിൽ പ്രവേശിക്കുമ്പോൾ ഏഴുതി ഒപ്പിട്ട വ്യവസ്ഥയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയിട്ടും വസ്ത്രധാരണത്തിൽ മാറ്റം വരുത്താൻ ആന്റണി തയ്യാറായില്ല. തുടർന്ന് ഇദ്ദേഹത്തെ പിരിച്ചു വിട്ടു. പിരിച്ചു വിടലിനെതിരെ ഈക്വൽ ഓപ്പർച്ച്യൂണിറ്റി എംപ്ലോയ്മെന്റ് കമ്മീഷണനാണ് ആന്റണിക്കുവേണ്ടി കോടതിയിൽ ഹാജരായത്.

അമ്പത് പേജു വരുന്ന വിധി ന്യായത്തിൽ ‘മതസ്വാതന്ത്ര്യം’ ബഹുമാനിക്കപ്പെടണമെന്നും ഉടമസ്ഥന്റെ വിശ്വാസത്തിനു എതിരായി പ്രവർത്തിക്കുന്നവരെ ജോലിയിൽ തുടരുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. റിലിജിയൻ ലിബർട്ടിയുടെ വലിയൊരു വിജയമാണിതെന്ന് ഡിഫൻസിങ്ങ് ഫ്രീഡം വക്താവ് ഡഗ് വാർഡലൊ അഭിപ്രായപ്പെട്ടു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: