Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി എന്റെ നാട് പദ്ധതിക്ക് തുടക്കം കുറിച്ചു

ente-nadu

ന്യൂയോർക്ക് ∙ പുതിയൊരു മാറ്റത്തിന്റെ ഭാഗമായി ‘പ്രവാസി എന്റെ നാട്’ എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. ഈ പദ്ധതിയിലൂടെ അമേരിക്കൻ പ്രവാസി മലയാളികൾക്ക് അവരുടെ നാടും സംസ്കാരവും മറ്റുള്ളവരുടെ മുന്നിൽ തുറന്നുകാണിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നത്. പ്രവാസികൾക്ക് അവരുടെ നാട്, വീട്, അവർ പഠിച്ച വിദ്യാലയം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെക്കുറിച്ച് ഒരു തത്സമയ ചിത്രീകണം മറ്റുള്ളവർക്കു മുന്നിൽ കാണിക്കുവാൻ കഴിയും.

വളരെ മനോഹരമായ ശൈലിയിൽ ജീവിതാനുഭവങ്ങളെ ഉൾക്കൊണ്ട് വികസിപ്പിച്ചെടുക്കുന്ന ഒരു ഡോക്യുമെന്ററിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൽ അവരുടെ ജീവിതാനുഭവങ്ങളും വൈകാരിക ഭാവങ്ങളുമാണ് നിറഞ്ഞുനിൽക്കുന്നത്. ഈ പ്രോഗ്രാം ഷൂട്ട് ചെയ്തതിനുശേഷം പ്രവാസി ചാനലിലും സംപ്രേഷണം ചെയ്യുന്നതാണ്.

‘പ്രവാസി എന്റെ നാടി’ന്റെ ഭാഗമായി ഓരോ പ്രവാസിയുടേയും വീടും നാടും സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും സംഘടനകളും കൂട്ടായ്മയും ഷൂട്ട് ചെയ്തെടുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഷോജി മാത്യു - shoji@naaiip.org, chris.bomtv@gmail.com

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: