Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ സിറോ മലബാർ കത്തീഡ്രലിൽ എട്ടുനോമ്പ് തിരുനാൾ ആഘോഷിച്ചു

ettunobuthirunal_pic1

ഷിക്കാഗോ∙ സിറോ മലബാർ കത്തീഡ്രലിൽ 2016 സെപ്റ്റംബർ 8 വ്യാഴാഴ്ച മാതാവിന്റെ പിറവിത്തിരുന്നാളും, എട്ടുനോമ്പ് സമാപനവും ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

ettunobuthirunal_pic6

വൈകിട്ട് 6.45-നു പ്രസുദേന്തി തെനിയപ്ലാക്കൽ കുടുംബാംഗങ്ങൾ പരിശുദ്ധ അമ്മയുടെ അലങ്കരിച്ച രൂപം കത്തീഡ്രലിൽ നിന്നു ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങിടയത്തിനോടൊപ്പം തിരുവസ്ത്രങ്ങൾ അണിഞ്ഞ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, രൂപതാ ചാൻസിലർ റവ.ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, രൂപതാ പ്രൊക്യൂറേറ്റർ റവ.ഫാ. പോൾ ചാലിശേരി, കത്തീഡ്രൽ മുൻ വികാരി റവ.ഫാ. മാത്യു പന്തലാനിക്കൽ, കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി, രൂപതയിലെ മറ്റു വൈദികരായ റവ.ഫാ. സുനിൽ ചിരിയങ്കണ്ട ത്ത്, റവ.ഫാ. തോമസ് മങ്ങാട്ട് എന്നീ വൈദീകരുടേയും, വാദ്യമേളത്തിന്റേയും അകമ്പടിയോടെ, പള്ളിയങ്കണത്തിലെ ഗ്രോട്ടോയിലേക്ക് വഹിച്ചു.

ettunobuthirunal_pic2

വൈകിട്ട് 7നു പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മനോഹരമായ അലങ്കരിച്ച ഗ്രോട്ടോയിൽ എട്ടു വൈദികർ ചേർന്ന് ദിവ്യബലിയർപ്പിച്ചു. കുർബാന മധ്യേ അഭിവന്ദ്യ പിതാവിന്റെ സന്ദേശം- ‘നിങ്ങൾ യേശുവിനെപ്പറ്റി പ്രസംഗിക്കുക, എന്നാൽ അത്യാവശ്യമുള്ളപ്പോൾ മാത്രം വാക്കുകളുപയോഗിച്ചാൽ മതി’ തുടങ്ങിയ സന്ദേശങ്ങൾ ജനങ്ങൾക്കു പങ്കുവെച്ചു. ദിവ്യബലിയെ തുടർന്നുള്ള, കത്തീഡ്രലിനു ചുറ്റും വാദ്യമേളങ്ങളോടെ നടത്തിയ കൊന്ത പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും അനേകം പേർ പങ്കെടുത്തു.

ettunobuthirunal_pic3

വാർത്ത∙ജോയിച്ചൻ പുതുക്കുളം

Your Rating: